കല്‍പ്പറ്റ : ആഗസ്റ്റ് 15ന് കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നടത്തുന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങ് പൂര്‍ണ്ണമായി പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ ജില്ലാകളക്ടര്‍ കേശവേന്ദ്രകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നയോഗം തീരുമാനിച്ചു. ത്രിവര്ണ്ണപ്ലാസ്റ്റിക് പതാകകള്‍ക്ക് നിലവില്നിരോധനമുണ്ട്. ഇതുകൂടാതെ ആഘോഷവുമായി ബന്ധപ്പെട്ട് പരമാവധി പ്ലാസ്റ്റിക്ഒഴിവാക്കും. രാവിലെ 8.30ന് ആരംഭിക്കുന്ന പരേഡില്‍ പോലീസിന്റെ33പ്ലാറ്റോണുകളും സ്റ്റുഡന്റ്സ്പോലീസ് കാഡറ്റുകളുടെ ഒമ്പത് യൂണിറ്റുകളും അണിനിരക്കും. കളരിപ്പയറ്റ്, കണിയാമ്പറ്റഎം.ആര്.എസ്.സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന പരമ്പരാഗത നൃത്തം, കല്പ്പറ്റകേന്ദ്രീയ വിദ്യാലയം വിദ്യാര്‍ത്ഥികളുടെ സിവിലിയന്‍ മാര്‍ച്ച്, ദേശഭക്തി ഗാനം എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടാനുണ്ടാകും.പരേഡിന്റെ റിഹേഴ്സല്‍ ആഗസ്റ്റ് 11മുതല്‍ 13വരെ നടത്തും. പരേഡ് ഗ്രൗണ്ടില്‍ ആംബുലന്സ്സൗകര്യത്തോടെ മെഡിക്കല്‍ സംഘത്തിന്റെ സേവനംഉണ്ടാകും.യോഗത്തില്‍ എ.ഡി.എം.കെ.എം.രാജു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ആശാദേവി, സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി.വി.ജി.കുഞ്ഞന്‍, ആര്.ടി.ഒ ബി.മുരളീകൃഷ്ണന്, ജില്ലാ മണ്ണുസംരക്ഷണ ഓഫീസര്‍ പി.യു. ദാസ്, ജില്ലാതല ഉദ്യോഗസ്ഥര്‍, വിദ്യാലയങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: