ബത്തേരി : ചെതലയം റെയ്ഞ്ചില്‍പെട്ട പാതിരി സൗത്തിലെ നെയ്ക്കുപ്പ വനഭൂമിയോട് ചേര്‍ന്ന കൃഷിയിടത്തില്‍ കാട്ടാന ചെരിഞ്ഞതുമായി ബന്ധപ്പെട്ട് വനംവകുപ്പ് രോഗിയും വയോധികനുമായ ഭൂഉടമയെ വേട്ടയാടുകയാണെന്നും ഇതിനെതിരെ ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് വയനാടന്‍ ചെട്ടി സര്‍വ്വീസ് സൊസൈറ്റി നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.നൂറ്റാണ്ടുകളായി വയനാടന്‍ വനാന്തരങ്ങളിലും വനാതിര്‍ത്തിയിലും സ്ഥിരതാമസമാക്കിയവരുടെ പിന്മുറക്കാരാണ് തങ്ങളെന്നും ആനപോലുളള വന്യജീവികളെ ദ്രോഹിക്കുന്ന ശീലം തങ്ങള്‍ക്കില്ലെന്നും ഇവര്‍ വ്യക്തമാക്കി. കാപ്പിക്കുന്നില്‍ ആനയെ കൊന്നവരെ സ്ഥലം ഉടമ കാണിച്ചു കൊടുക്കണമെന്ന വനപാലകരുടെ നിലപാട് കട്ടവനെ കണ്ടില്ലെങ്കില്‍ കണ്ടവനെ പിടിക്കുക എന്ന പ്രാകൃത സമീപനത്തിന്റെ തുടര്‍ച്ചയാണ്.
കുറ്റാന്വേഷണ രംഗത്ത് ശാസ്ത്രീയമായ പലരീതികളും ഉണ്ടെന്നിരിക്കെ അതിന് ശ്രമിക്കാതെ വനപാലകര്‍ രോഗിയും വൃദ്ധനുമായ കര്‍ഷകനെ വേട്ടയാടുന്നത് നീതീകരിക്കാനകില്ല. കഴിഞ്ഞ മെയ് 30ന് പുലര്‍ച്ചെ ബത്തേരി-പുല്‍പ്പളളി പ്രധാന പാതയില്‍ കുറിച്ച്യാട് വനത്തിനുളളില്‍ ഒരു കാട്ടാന വെടിയേറ്റ് വീണിട്ട് നാളിതുവരെയായി കുറ്റവാളികളെ പിടികൂടാന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുന്ന വനംവകുപ്പു മേധാവികള്ക്കെതിരെയല്ലേ ആ സംഭവത്തില്‍ കേസ്സ് എടുക്കേണ്ടതെന്നും ഇവര്‍ ചോദിച്ചു. സന്ധ്യ മയങ്ങിയാല്‍ വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത കാപ്പികുന്ന് വനമേഖലയില്‍ വയോധികനായ സ്ഥലം ഉടമയും ഭാര്യയും മാത്രമാണ് താമസ്സിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ കണ്ണിവട്ടം വേലായുധന് ചെട്ടി, തോട്ടാമൂല വാസു, കെ വേലായുധന്, പത്മനാഭന് മാസ്റ്റര്‍, ജിതേഷ് വളളുവാടി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: