മാനന്തവാടി:ആരോഗ്യമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒരുമാസത്തോളമായി ഭാരതീയ ജനതാ യുവമോര്‍ച്ച ജില്ലയിലെ ആശുപത്രികള്‍ കേന്ദ്രീകരിച്ച് നടത്തിവന്ന സമരങ്ങള്‍ക്ക് ഫലം കണ്ടുതുടങ്ങി.
ജില്ലാആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം യുവമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ ഡിഎംഒ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയിരുന്നു.
ആരോഗ്യമേഖലയിലെ പ്രതിസന്ധി പരിഹരിക്കാതെ ഉദ്ഘാടന മാമാങ്കത്തിനുമാത്രം ആരോഗ്യവകുപ്പ് മന്ത്രിയെ ജില്ലയില്‍ പ്രവേശിക്കാനനുവദിക്കില്ലെന്ന യുവമോര്‍ച്ചയുടെ പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെയാണ് ജില്ലാ ആശുപത്രിയില്‍ വര്‍ഷങ്ങളായി ഒഴിഞ്ഞുകിടക്കുന്ന സൂപ്രണ്ട് തസ്തികയിലേക്ക് നിയമനം നടത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: