മീനങ്ങാടി: ചോര്‍ന്നൊലിക്കുന്ന അംഗനവാടി കെട്ടിടം പുതുക്കിപ്പണിയാന്‍ നടപടിയായില്ല. ചുമരുകള്‍ക്ക് വിള്ളല്‍ വീണ കെട്ടിടത്തില്‍ ഭീതിയോടെ പത്തോളം കുരുന്നുകള്‍. മീനങ്ങാടി ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളിനു സമീപത്തായുള്ള മുപ്പത്തി എട്ട് വര്‍ഷം പഴക്കമുള്ള ഓടുമേഞ്ഞ കെട്ടിടത്തില്‍ രണ്ട് ജീവനക്കാര്‍ക്കും കുട്ടികള്‍ക്കും പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും തൊട്ടടുത്തുള്ള സ്കൂളിനെ ആശ്രയിക്കണ്ട അവസ്ഥയാണ്.
നിലംപൊത്താറായ കെട്ടിടത്തിലേക്ക് കുട്ടികളെ അയക്കാന്‍ രക്ഷിതാക്കളും ഭയക്കുന്നു ചെറിയ ഒരു മഴ പെയ്താല്‍പോലും വെള്ളം അകത്ത് എത്തുമെന്നതിനാല്‍ അംഗണവാടിയില്‍ സൂക്ഷിച്ചിരിക്കുന്ന വസ്തുക്കള്‍ നനഞ്ഞ് നശിച്ച് പോകുന്നതും പതിവാണ്. കെട്ടിടത്തിന്റെ ശോചനീയമായ അവസ്ഥയുമായി ബന്ധപ്പെട്ട അധികാരികള്‍ക്ക് നിരവധി തവണ പരാതികള്‍ കൊടുത്തെങ്കിലും കെട്ടിടം സംരക്ഷിക്കുവാനുള്ള നടപടികള്‍ ഒന്നും തന്നെ ഉണ്ടാകുന്നില്ലെന്ന് രക്ഷിതാക്കളും പറയുന്നു. ബാത്ത് റൂം പോലെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതെ വീര്‍പ്പ് മുട്ടുന്ന സ്ഥാപനത്തിലേക്ക് കുട്ടികളെ ചേര്‍ക്കാന്‍ രക്ഷിതാക്കളും മടിക്കുയാണ്. റോഡിനോട് ചേര്‍ന്ന് കിടക്കുന്ന കെട്ടിടത്തിന് ചുറ്റുമതില്‍ ഇല്ലാത്തതും കുട്ടികളുടെ സുരക്ഷക്ക് ഭീഷണിയാകുന്നുണ്ടെന്നും കെട്ടിടം പുതുക്കിപ്പണിത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്ന ആവശ്യവും ഇതോടെ ശക്തമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: