കല്‍പ്പറ്റ : മകളുടെ തീരോധാനത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് പിതാവിന്റെ പരാതി. കേണിച്ചിറ പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. അന്യജില്ലയില്‍ പഠനം നടത്തുന്ന ദളിത് ഡിഗ്രി വിദ്യാര്‍ത്ഥിനിയായ മകളുടെ തീരോധാനം സംബന്ധിച്ചാണ് പരാതി. മകളെ കാണാനില്ലെന്ന് കാണിച്ച് മാതാവ് നല്കിയ പരാതിയില്‍ കോഴിക്കോട് പോലീസ് ഇവരെ കണ്ടെത്തി കേണിച്ചിറ പോലീസിന് കൈമാറി ബത്തേരി കോടതിയില്‍ ഹാജരാക്കി പോലീസ് വീട്ടിലെത്തിച്ചിരുന്നു. എന്നാല്‍ തന്നെയാരും തട്ടികൊണ്ടുപോയി പീഡിപ്പിച്ചിട്ടിലെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.
മകളുടെ തീരോധാനം സംബന്ധിച്ച യുവാവിനെ കേണിച്ചിറ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: