മക്കളേ, എത്രശ്രമിച്ചിട്ടും മനസ്സിൽ ദുഷ്ട ചിന്തകൾ പെരുകുന്നു. എന്ന് ചിലർ പരാതിപ്പെടാറുണ്ട്. എന്നാൽ അതിനെക്കുറിച്ച് നമ്മൾ ഭയപ്പെടേണ്ട ആവശ്യമില്ല. അത്തരംചിന്തകൾക്ക് ഗൗരവം കൊടുക്കാതിരുന്നാൽമതി. നമ്മൾ ബസ്സിൽ യാത്രചെയ്യുകയാണെന്നുകരുതുക ജനലിൽക്കൂടി പുറത്തെ കാഴ്ച്ചകൾ കാണാം. ചിലത് മനോഹരമായ ദൃശ്യങ്ങൾ ചിലത് മോശമായവ, കാഴ്ച എങ്ങനെയുള്ളതായാലും ബസ്സ് മുന്നോട്ടുപോകുമ്പോൾ നാം അത് മറക്കുന്നു. ഇതുപോലെ മനസ്സിലെ ചിന്തകളേയും കാണണം. അപ്പോൾ അവകാര്യമായി നമ്മേ കാര്യമായി ബാധിക്കില്ല.
മനസ്സിന് രണ്ടു ഭാഗങ്ങളുണ്ട്. ഒന്നു ലക്ഷ്യത്തിലേയ്ക്ക് ഉറ്റുനോക്കുന്നു. മറ്റേത് ബാഹ്യകാര്യങ്ങളിലേയ്ക്കും. ഇവതമ്മിൽ പിടിവലി എന്തായാലും നടക്കും. നമ്മുടെ ഇപ്പോഴത്തെമനസ്സ് വഴിയരികിലിരിക്കുന്ന കണ്ണാടിപോലെയാണ്. വഴിയിൽക്കൂടി ഒരു പട്ടിപോയാലും പൂച്ച പോയാലും കണ്ണാടിയിൽ അതെല്ലാം തെളിഞ്ഞുകാണാം. എന്നാൽ കണ്ണാടിയുടെ മറ്റൊരുഗുണം നമുക്കില്ല. കണ്ണാടിയിൽ, എല്ലാംതെളിഞ്ഞു കണ്ടാലും ഒന്നും അതിനെ ബാധിക്കില്ല. എല്ലാം അപ്പപ്പോൾ മാഞ്ഞുപോകും. അതിന് ഒന്നിനോടും ബന്ധമില്ല. നമ്മുടെ മനസ്സും ഒരു കണ്ണാടിപോലെയാവണം. ഒന്നിനോടും ബന്ധം പാടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: