തൊടുപുഴ: തെക്കുംഭാഗം ആനക്കയം പൊതുമരാമത്ത് റോഡിന്റെ തെക്കുംഭാഗം കോടമുള്ളി പാടശേഖര ഭാഗത്തെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് അപകടാവസ്ഥയിലായി. ഒന്നരവര്‍ഷം മുമ്പാണ് സംരക്ഷണ ഭിത്തി നിര്‍മ്മിച്ചത്. വേണ്ടത്ര വാനം താഴ്‌ത്തി സംരക്ഷണഭിത്തി കെട്ടുന്നതിന് പകരം കൈത്തോടിന്റെ സമീപം ഉറപ്പില്ലാതെയാണ് നിര്‍മ്മാണം നടത്തിയത്. സംരക്ഷണഭിത്തി ഇടിഞ്ഞതു മൂലം കാഞ്ഞിരമറ്റം, തെക്കുംഭാഗം, ആനക്കയം റോഡില്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ അപകടഭീഷണിയിയിലായിരിക്കുകയാണ്.പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണമെന്ന് ബിജെപി ഇടവെട്ടി പഞ്ചായത്ത് 66-ാം നമ്പര്‍ ബൂത്ത് കമ്മറ്റി പൊതുമരാമത്ത് വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു. ഇവിടെ അപകടം ഉണ്ടായാല്‍ ഉത്തരവാദിത്വം തൊടുപുഴ പിഡബ്ല്യൂഡിക്ക് മാത്രമായിരിക്കുമെന്ന് ബൂത്ത് കമ്മറ്റി പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ എസ് എസ്, ബൂത്ത് സെക്രട്ടറി റ്റി പി ഷാജി എന്നിവര്‍ പറഞ്ഞു.
















