മുക്കം:മുക്കം നഗരസഭയ്‌ക്ക് 37 കോടി രൂപയുടെ പദ്ധതി. ടൗണ്‍ സൗന്ദര്യവത്കരണം, നഗരസഭ ഓഫീസിന് സ്ഥലമെടുക്കല്‍, മാര്‍ക്കറ്റിന് സ്ഥലമെടുക്കല്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയുള്ള പദ്ധതികള്‍ക്കാണ് വികസന സെമിനാര്‍ അംഗീകാരം നല്‍കിയത്. കാര്‍ഷിക മേഖലയുടെ പോഷണം, ജൈവ പച്ചക്കറി കൃഷി, കുറ്റികുരുമുളക്, ഇടവിളകൃഷി, തെങ്ങുകൃഷി എന്നിവയുടെ പ്രോത്സാഹനം, തെരുവുവിളക്ക് വഴിവിളക്ക് പദ്ധതി, എല്‍ ഇ ഡി ബള്‍ബ് നിര്‍മ്മാണ യൂണിറ്റ്, മുഴുവന്‍ പട്ടികജാതി വീടുകള്‍ക്കും എല്‍.ഇ.ഡി ബള്‍ബ് വിതരണം എന്നിവയും പദ്ധതിയില്‍ പെടുത്തിയിട്ടുണ്ട്. ഇവയെക്കല്ലാം പുറമെ വനിതകള്‍ക്ക് ഓട്ടോറിക്ഷ, ക്രഡിറ്റ് ലിങ്ക് ഡ് സബ്‌സിഡി സ്‌കീമില്‍ ഉള്‍പ്പെടുത്തി 18 കോടിയുടെ 300 ഭവനങ്ങള്‍ക്ക് ധനസഹായം അനുവദിക്കലും നടപ്പാക്കും
സ്വഛ് ഭാരത് പദ്ധതിയിലുള്‍പ്പെടുത്തി എല്ലാ വീടുകളിലും കക്കൂസ് നിര്‍മ്മിക്കല്‍, ഗ്രാമീണ റോഡുകള്‍ക്ക് മൂന്നു കോടി രൂപ, അങ്കണവാടികള്‍ക്ക് കെട്ടിടം, സമഗ്ര കുടിവെള്ള പദ്ധതി, വിദ്യാഭ്യസമേഖലയില്‍ 50 ലക്ഷം രൂപയുടെ പദ്ധതി, പ്രൊഫഷണല്‍ കോഴ്‌സ് വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് നല്‍കല്‍, ഖരമാലിന്യ സംസ്‌കരണം, ജൈവ മാലിന്യ സംസ്‌കരണം, ആരോഗ്യ സംരക്ഷണ ശുചിത്വ പാലന പരിപാടികള്‍ക്ക് തുക അനുവദിക്കല്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്ന പദ്ധതികളാണ് നിര്‍ദേശിക്കപ്പെട്ടത്. ഇഎംഎസ് സ്മാരക ഹാളില്‍ നടന്ന വികസന സെമിനാര്‍ നഗരസഭചെയര്‍മാന്‍ വി. കുഞ്ഞന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ഫരീദ മോയിന്‍കുട്ടി അധ്യക്ഷതവഹിച്ചു.
















