കോഴിക്കോട്: കോടതി 200 വര്‍ഷം പൂര്‍ത്തീകരിച്ചതിന്റെ ഭാഗമായി നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ച കോടതി സമുച്ചയത്തിന്റെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കണമൈന്ന് കേരള എന്‍ജിഒ സംഘ് സിറ്റി വെസ്റ്റ്(കോടതി) ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 2011 ല്‍ കെട്ടിടത്തിന് തറക്കല്ലിട്ടു. 2 വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കോടതികള്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കുമെന്ന് അന്നത്തെ നിയമ മന്ത്രി തറക്കല്ലിടല്‍ സമയത്ത് പറഞ്ഞിരുന്നു. എന്നാല്‍ പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയും, കരാറുകാരുടെ ഉത്തരവാദിത്തമില്ലായ്‌മയും കാരണം കെട്ടിടത്തിന്റെ പണി നീണ്ടുപോകുകയാണ്. ഇത് മഴ നനഞ്ഞ് കെട്ടിടം തന്നെ നശിക്കുന്നതിനിടയാക്കും. നഗരത്തില്‍ പല സ്ഥലത്തായി കോടതികള്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കോടതികള്‍ എല്ലാം ഒരൊറ്റ കെട്ടിടത്തിലേക്ക് മാറുന്നത് കോടതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും സൗകര്യപ്രദവും, വാടകയിനത്തില്‍ സര്‍ക്കാരിന് ലക്ഷങ്ങള്‍ ലാഭിക്കാനുമാകും. സമ്മേളനം ചൂണ്ടിക്കാട്ടി.
സമ്മേളനം എന്‍ജിഒ സംഘ് സംസ്ഥാന സമിതി അംഗം എന്‍. ബിജു ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഉപാദ്ധ്യക്ഷ കെ. ബാലാമണി മുഖ്യ പ്രഭാഷണം നടത്തി. ബ്രാഞ്ച് പ്രസിഡന്റ് കെ. പ്രദീപ്കുമാര്(ഫറോക്ക്) പതാക ഉയര്‍ത്തി. പി. ശശികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി കെ. പ്രദീപ്കുമാര്‍ (ഉണ്ണികുളം), വാര്‍ഷിക റിപ്പോര്‍ട്ടും ഖജാന്‍ജി ഇ. രഞ്ജിത്ത് ലാല്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പെന്‍ഷനേഴ്‌സ് സംഘ് ജില്ലാ സെക്രട്ടറി അഡ്വ. പി. ജയഭാനു, എന്‍ജിഒ സംഘ് ജില്ലാ ട്രഷറര്‍ പി.കെ. അനുജിത്ത്, കോര്‍പ്പറേഷന്‍ മുനിസിപ്പല്‍ സംഘ് ജില്ലാ സമിതി അംഗം പി.ജി. നിരീഷ്‌കുമാര്‍, ജില്ലാ ജോ. സെക്രട്ടറി പി.കെ. ഷാജി, എം. ബിജു, എന്‍.പി. സത്യനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ. പ്രദീപ്കുമാര്‍ സ്വാഗതവും സി. മനോജ് നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: പ്രസിഡന്റ്- കെ. പ്രദീപ്കുമാര് (ഫറോക്ക്), വൈസ് പ്രസിഡന്റ്-പി. നിര്‍മ്മല, സി. മനോജ്, എ. പ്രശാന്ത്, സെക്രട്ടറി – കെ. പ്രദീപ്കുമാര്‍ (ഉണ്ണികുളം), ജോ. സെക്രട്ടറി- എം.കെ. ഷിജു, ടി. സുജിത്ത്, ട്രഷറര്‍ – ഇ. രഞ്ജിത്ത് ലാല്‍.
















