പുലാമന്തോള്‍: ചെമ്മലശ്ശേരിയില്‍ മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓവുചാലില്‍നിന്നും കോരിയെടുത്ത മാലിന്യം റോഡരികില്‍ കൂട്ടിയിട്ടത് വഴിയാത്രികര്‍ക്കും നാട്ടുകാര്‍ക്കും ദുരിതമായി. പുലാമന്തോള്‍ പഞ്ചായത്ത്തല മഴക്കാല പൂര്‍വ്വശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചെമ്മലശ്ശേരി രണ്ടാമൈല്‍ അങ്ങാടിയിലാണ് ഓവുചാല്‍ വൃത്തിയാക്കിയത്. തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ മാലിന്യം കോരിയെടുത്ത് പ്ലാസ്റ്റിക് ചാക്കില്‍കെട്ടി റോഡരികില്‍ ഉപേക്ഷിച്ചു. പ്ലാസ്റ്റിക് കവര്‍ പൊട്ടി മഴയില്‍ റോഡിലൂടെ മാലിന്യം പരന്നൊഴുകുകയാണ്. ഡിഫ്തീരിയ, കോളറ പോലുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരെ നാടെങ്ങും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴാണ് ഒരു പ്രദേശം മാലിന്യത്തില്‍ മുങ്ങികുളിച്ചിരിക്കുന്നത്. അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും മാലിന്യം നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: