കല്‍പ്പറ്റ : കല്‍പ്പറ്റ നഗരസഭയിലെ തെരുവ് വിളക്കുകള്‍ കഴിഞ്ഞ അഞ്ചാറു മാസങ്ങളായി പ്രവര്‍ത്തിക്കാത്തതില്‍ പ്രതിഷേധിച്ച് ടൗണിലെ വ്യാപാരികള്‍ പ്രതിഷേധ കൂട്ടായ്മ നടത്തി.
കല്പറ്റയിലെ കടകള്‍ അടച്ചാല്‍ നഗരം ഇരുട്ടിലാണ്. ആനപാലം ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റുകളൊന്നും പ്രവര്‍ത്തിക്കുന്നില്ല. രാത്രിയായല് പുറമെ നിന്നു വരുന്ന യാത്രക്കാര്‍ക്കും വെളിച്ചമില്ലായ്മ ബുദ്ധിമുട്ടാക്കുന്നു. ഈ പ്രശ്നത്തിനൊരു പരിഹാരം കണ്ടില്ലെങ്കില്‍ കളക്ട്രേറ്റ് ഉപരോധമടക്കമുള്ള സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് വ്യാപരികള്‍ അറിയിച്ചു. ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ ്അസോസിയേഷന്‍ പ്രാണിയത്ത്അബ്ദുറഹിമാന് ഉദ്ഘാടനം ചെയ്തു. കാസിം റ്റൂണ്‍സ് അധ്യക്ഷത വഹിച്ചു, ഹാരീസ് ചാത്തോത്ത ് എം.എം.ടീഷോപ്പ് മുസ്തഫ, സ്റ്റാര്‍മൂവീസ് മോഹനന് പാപ്പിനഫൈസല്,എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: