കല്‍പ്പറ്റ : വന്യമൃഗശല്യം ത ടയുന്നതിന് ആസൂത്രിത പദ്ധ തികള്‍ വേണമെന്ന് വിവിധ ക ര്ഷകസംഘടനാ പ്രതിനിധി കള്‍ വനംവകുപ്പ് മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ആ വശ്യപ്പെട്ടു.
വന്യമൃഗശല്യം തടയുന്നതിന് നിര്‍മ്മിച്ച സൗരോര്‍ജ്ജവേലിയുടെ അറ്റകുറ്റപ്പണികള്‍ ഉടന്‍ നടത്തുക,വേലിയില്ലാത്ത സ്ഥലങ്ങളില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തുക. തകര്‍ന്ന കല്മതില് പുനസ്ഥാപിക്കുക, വനം വകുപ്പില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മന്ത്രിയുടെ മുന്നില്‍ അവതരിപ്പിച്ചു. നഷ്ടപരിഹാരം സമയബന്ധിതമായി വിതരണം ചെയ്യാത്തതിലുള്ള ബുദ്ധിമുട്ടുകളും കര്‍ഷക പ്രതിനിധികള്‍ പറഞ്ഞു. വന്യജീവികളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് സര്‍ക്കാര്‍ പൂര്‍ണ്ണ സംരക്ഷണം നല്‍കണം. കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി നല്‍കണം. ആള്‍നാശത്തിന് നഷ്ടപരിഹാരമായി നല്കുന്ന തുക ഉയര്‍ത്തണം എന്നും വിവിധ സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.
ജില്ലാ കള്ക്ടറും വനംവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അംഗങ്ങളായി സമിതി രൂപീകരിക്കുക, പ്രാദേശിക തലത്തിലും ഇത്തരത്തിലുള്ള സമിതികള്‍ക്ക് രൂപം നല്കി പ്രശ്നപരിഹാരമുണ്ടാക്കുക, വന്യമൃഗശല്യം തടയുന്നതിന് വിവിധ തലത്തിലുള്ള ദീര്ഘവീക്ഷണുള്ളപദ്ധതികള് നടപ്പാക്കുക, വനത്തിനുള്ളില്‍ മൃഗങ്ങളുടെ ഭക്ഷ്യ ക്ഷാമം അകറ്റുന്നതിനായി ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുക, റെയില്‍വേലി സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിനിധികള്‍ മുന്നോട്ടുവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: