വടകര: മുസ്ലിം ലീഗ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അഞ്ച് സിപിഎമ്മുകാര്‍ കോടതിയില്‍ കീഴടങ്ങി.കോട്ടപ്പള്ളി സ്വദേശികളായ പുതുക്കുടി രജീഷ്(36),ചെറുവത്ത് മീത്തല്‍ വിനോദന്‍(37),നാരാംകുന്നത്ത് ദിലീപ്(30),ചെറുവത്ത് മനോജന്‍(40),എടത്തുംപൊയില്‍ മനോജന്‍)(37) എന്നിവരാണ് വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ കീഴടങ്ങിയത്.
14 ദിവസത്തേക്ക് റിമാണ്ട് ചെയ്ത പ്രതികളെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് അയക്കാനും മജിസ്‌ട്രേട്ട് ജലജാറാണി ഉത്തരവിട്ടു. കഴിഞ്ഞ 17ന് പള്ളിയില്‍ പോവുകയായിരുന്ന മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കിഴക്കേഎളമ്പിലായി മൂസയെയാണ് പ്രതികള്‍ സംഘം ചേര്‍ന്ന് തടഞ്ഞു വെച്ച് കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ മാരകായുധങ്ങളുമായി ആക്രമിച്ചത്.
















