മുക്കം: ഡെങ്കിപ്പനി ഉള്‍പ്പെടെ വിവിധ പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ കൊടിയത്തൂരില്‍ അവലോകന യോഗം നടത്തി. ഗ്രാമ പഞ്ചായത്തിന്റേയും ചെറുവാടികമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റേയും നേതൃത്വത്തില്‍ പന്നിക്കോട് കൃഷിഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി ടി സി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സ്വപ്‌ന വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.പി ചന്ദ്രന്‍, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ താജുന്നീസ, ആമിന പാറക്കല്‍, ചേറ്റൂര്‍ മുഹമ്മദ്, ഷിജി പരപ്പില്‍ കബീര്‍ കണിയാത്ത്, സുജ ടോം, ടിപിസി മുഹമ്മദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാധാകൃഷ്ണന്‍ സംസാരിച്ചു. ഡോ; മുഹമ്മദ് ക്ലാസിന് നേതൃത്വം നല്‍കി. നിരവധി പേര്‍ പഞ്ചായത്തില്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലാണ്. ചിക്കന്‍പോക്‌സ്, വൈറല്‍ പനി ,മഞ്ഞപ്പിത്തം തുടങ്ങിയവും ബാധിച്ച് നിരവധി പേര്‍ ചികിത്സയിലാണ്. പന്നിക്കോട് സ്വദേശിയായ ഒരാള്‍ക്ക് ഡിഫ്തീരിയ രോഗമുള്ളതായും സംശയമുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി അവലോകന യോഗം സംഘടിപ്പിച്ചത്.ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, ആംഗന്‍വാടി വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
















