കരുനാഗപ്പള്ളി: ഓച്ചിറ പരബ്രഹ്മക്ഷേത്രത്തില്‍ കര്‍ക്കിട സദ്യയില്‍ പങ്കെടുക്കാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ആയിരങ്ങളാണ് എത്തുന്നത്. ഉച്ചക്ക് 12ന് ആരംഭിക്കുന്ന സദ്യ മൂന്ന് വരെ തുടരും. ഇതിനായി പടിഞ്ഞാറെ ആല്‍ത്തറയ്‌ക്കു വടക്കുവശത്തായി വിപുലമായ സജജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നിത്യേന 20 ക്വിന്റല്‍ അരിയുടെ സദ്യയാണ് ഇവിടെ തയ്യാറാക്കുന്നത്. ക്ഷേത്രഭരണ സമിതിയുടെ നേതൃത്വത്തിലാണ് കര്‍ക്കിടകസദ്യ നടത്തുന്നത്. കര്‍ക്കിടകം 32വരെ തുടരുമെന്ന് ക്ഷേത്രഭരണ സമിതി പ്രസിഡന്റ് വി.പി.എസ്. മേനോനും, സെക്രട്ടറി വി. സദാശിവനും അറിയിച്ചു.
















