മാനന്തവാടി : മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുളള 5 ഗ്രാമ പഞ്ചായത്തുകളിലേയും മാനന്തവാടി നഗരസഭയിലേയും കിടപ്പിലായ രോഗികളുടേയും ബന്ധുക്കളുടേയും സുമനസ്സുകളുടേയും സ്നേഹസംഗമം ആഗസ്റ്റ് 31ന് മാനന്തവാടിയില്‍ നടത്താന്‍ തീരുമാനിച്ചു. ഇതിനാല്‍ 75 അംഗ കമ്മിറ്റി രൂപീകരിച്ചു. കിടപ്പിലായ അറുപത് രോഗികള്‍ ഈ ബ്ലോക്കില്‍ ഉണ്ടെന്നാണ് ഇപ്പോഴത്തെ കണക്ക്. ഇവര്‍ക്ക് ഓണകിറ്റ്, വീടിന് പുറത്തേക്ക് ഒരു യാത്ര, ഓണസദ്യ, കലാപരിപാടികള്‍ ആസ്വദിക്കാന്‍ സൗകര്യം എന്നിവ നല്കാന് തീരുമാനമായി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ.അസ്മത്ത്, മുനിസിപ്പല്‍ ചെയര്മാന് വി.ആര്.പ്രവിജ്, കടവത്ത് മുഹമ്മദ്, തങ്കമ്മ യേശുദാസ്, ഗീത ബാബു, എന്‍.ജെ.ഷിജിത്, അനീഷ സുരേന്ദ്രന്, പി.തങ്കമണി, സലീന.കെ., ജോസ്.കെ.പി. ഡോ.രത്നവല്ലി, ഡോ. ഗോകുല്‍ദേവ്, ഡോ.കെ.എസ്.അജയന്, ഡോ.ദാഹര്മുഹമ്മദ്, ഡോ. അനീഷ് പരമേശ്വരന്, ബേബി നാപ്പളളി, ഹംസ ഇസ്മാലി, യു.കെ.കൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
ജില്ലയിലെ എം.പി., എം.എല്‍.എ.മാര്‍ എന്നിവര്‍ രക്ഷാധികാരിമാരായി ഏഴ് സബ്കമ്മിറ്റികള്‍ രൂപീകരിച്ചു. സ്വാഗതസംഘം ചെയര്‍മാനായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരിയേയും കണ്‍വീനര്‍മാരായി ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍, ഡി.എം.ഒ. ഡോ. ആശാദേവി എന്നിവരെയും തെരെഞ്ഞെടുത്തു. ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാനായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ.അസ്മത്ത്, കണ്‍വീനര്‍ കെ.ഉസ്മാന് (മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡണ്ട്) പബ്ലിസിറ്റി ചെയര്മാന് ഷിജിത്.എന്‍.ജെ. (ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്, തവിഞ്ഞാല്‍ പഞ്ചായത്ത്), കണ്‍വീനര്‍ ബേബി നാപ്പളളി, (ജില്ലാ മാസ് മീഡിയാ ഓഫീസര്‍) ഭക്ഷണകമ്മിറ്റി ചെയര്മാന് ശോഭാ രാജന് (മുന്‍സിപ്പില്‍ കൗണ്‍സിലര്‍) കണ്‍വീനര്‍ യു.കെ.കൃഷ്ണന് (ടെക്നിക്കല്‍ അസിസ്റ്റന്റ്) ലൈറ്റ് & സൗണ്ട് കമ്മിറ്റി ചെയര്മാന് പി. തങ്കമണി (വെളളമുണ്ട പഞ്ചായത്ത് പ്രസിഡണ്ട്) കണ്‍വീനര്‍ ഹംസ ഇസ്മാലി (ഡെപ്യൂട്ടി മാസ് മീഡിയാ ഓഫീസര്‍) വേദി ചെയര്മാന് ശാരദ സജീവന് (കൗണ്‍സിലര്‍ അമ്പുകുത്തി) കണ്‍വീനര്‍ കെ.കെ.രാജീവന് (ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍) കള്‍ച്ചറല്‍ പ്രോഗ്രാം ചെയര്മാന് അനിഷ സുരേന്ദ്രന് (പ്രസിഡണ്ട് തവിഞ്ഞാല്‍ പഞ്ചായത്ത്) കണ്‍വീനര്‍ ക്രിസ്റ്റിന കുര്യാക്കോസ് (ട്യൂട്ടര്‍ ഗവ. നേഴ്സിംഗ് സ്കൂള്‍ , പനമരം) പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനായി എം.ദേവകി, (ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്) കണ്‍വീനര്‍ ഡോ. രത്നവല്ലി, ജില്ലാ ആശുപത്രി, സൂപ്രണ്ട്) ജോ. കണ്‍വീനര്‍ ഡോ.കെ.എസ്. അജയന് എന്നിവരെ തെരഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റികളുടെ അടുത്ത യോഗം ആഗസ്റ്റ് മൂന്നിന് ജില്ല ആശുപത്രിയില്‍ വെച്ച് ചേരുന്നതാണന്ന് ജില്ലാ പാലിയേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ദാഹര്‍ മുഹമ്മദ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: