ബത്തേരി : മുത്തങ്ങാവനത്തില് മൃഗവേട്ടക്കെത്തിയ ആറംഗസംഘത്തെ വനപാലകര്‍ അറസ്റ്റ്ചെയ്തു. ഇന്നലെ പുലര്‍ച്ചെ നൈറ്റ് പട്രോളിങ്ങിനിടെ ബത്തേരിക്ക്സമീപം മുക്കുത്തികുന്നില്നിന്നും സ്വകാര്യ റിസോര്‍ട്ടില്‍നിന്നുമാണ് ഇവരെ പിടികൂടിയത്. മലപ്പുറം മങ്കട സ്വദേശികളായ അമീര്‍ എന്നഫൈസല്(45), ഗഫൂര്‍ 45,ലത്തീഫ്(42), ബത്തേരി പുത്തന്‍കുന്ന് സ്വദേശികളായ സംജാത് (സംജു – 23),പ്രവീണ്‍ (23), മുക്കുത്തി കുന്ന് സ്വദേശി ചാക്കോ(50) എന്നിവരാണ് പിടിയിലായത്. ഒരു തിരത്തോക്കും ആറ് വെടിയുണ്ടകളും ഇവരില്‍ നിന്ന് പിടികൂടിയതായി വനപാലകര്‍ അറിയിച്ചു.ജില്ലയില്‍ അടുത്തകാലത്ത് നടന്ന ആന വേട്ടകളുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്നും അന്വോഷിച്ച് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: