പുല്‍പ്പളളി : പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ സഹായം നല്കിയ ഗൂഢല്ലൂര്‍ സ്വദേശിക്കെതിരായ കേസ്സ് ഒത്ത് തീര്‍പ്പാക്കുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങിയ പുല്‍പ്പളളി സര്‍ക്കിള്‍ ഓഫീസിലെ ഗ്രേഡ് എ.എസ്.ഐ റെജിജെയിംസ് -50 വിജിലന്‍സിന്റെ വലയില്‍ കുടുങ്ങി. ജൂലൈ 27ന് ഉച്ചയോടെ പുല്‍പ്പളളി പോലീസ് സ്റ്റേഷന് സമീപമായിരുന്നു അറസ്റ്റ് വിജിലന്‍സ് ഡിവൈ എസ്പി കെ.കെ.മര്‍ക്കോസിന്റെ നേതൃത്വത്തിലുളള സംഘമാണ് ഇയാളെ പിടികൂടിയത.് കേസ്സിന് ആസ്പദമായ. സംഭവം ഇങ്ങനെ-ഗൂഢല്ലൂര്‍ സ്വദേശിയായ ഉണ്ണികൃഷ്ണന് എന്ന യുവാവ് മൂന്നുമാസം മുമ്പ് പുല്‍പ്പളളി സ്വദേശിനിയായ മൈനറായ പെണ്‍കുട്ടിയെ സ്നേഹിച്ച് വിവാഹം കഴിച്ചു.ഇവര്‍ക്ക് താമസ സൗകര്യം നല്‍കിയത് ഉണ്ണികൃഷ്ണന്റെ ബന്ധുവായ ശ്രീനിവാസന് എന്ന ആളാണ്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ നല്കിയ പരാതിയുടെ അന്വേഷണ ചുമതല പുല്‍പ്പളളി സര്ക്കിളിനായിരുന്നു. പെണ് കുട്ടിക്ക് പ്രായ പൂര്‍ത്തിയാകാന്‍ മൂന്ന് മാസം മാത്രം ബാക്കിയുളളപ്പോഴായിരുന്നു ഇവരുടെ വിവാഹം. കേസ്സ് അവസാനിപ്പിക്കുന്നതിന് 30000രൂപയാണ് എ.എസ്.ഐ ശ്രീനിവാസനോട് ആവശ്യപ്പെട്ടത്.പലതവണ വിലപേശി ഒടുവില്‍ 10,000 രൂപയില്‍ ഉറപ്പിക്കുകയായിരുന്നു. ഈവിവരം ശ്രീനിവാസ ന് ഡിവൈഎസ്പി മര്‍ക്കോസിനെ അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: