മാനന്തവാടി : ജില്ലയിലെ ആശുപത്രികളില്‍ അവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കുക. അരോഗ്യവകുപ്പിലെ ഒഴിവ് നികത്തുക .തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് യുവമോര്‍ച്ച ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിഏം ഒ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. മാനന്തവാടി ബസ്സ്റ്റാന്റ് പരിസരത്ത് നിന്നും അരംഭിച്ച മാര്‍ച്ച് ടൗണ്‍ ചുറ്റി പഴശ്ശി കുടിരത്തിന് സമീപം പോലിസ് തടഞ്ഞു. ബിജെപി ജില്ല പ്രസിഡണ്ട് സജിശങ്കര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
ജില്ലയില്‍ എത്തുന്ന ആരോഗ്യ വകുപ്പ് മന്ത്രി ഉദ്ഘാടന മാമാങ്കം നടത്തി മടങ്ങി പോകാനാണ് ഉദ്ദേശമെങ്കില്‍ ആരോഗ്യ മന്ത്രിയെ ജില്ലയില്‍ കാല് കുത്താന്‍ ബിജെപി അനുവദിക്കില്ലന്നും സജി ശങ്കര്‍ പറഞ്ഞു.
യുവമോര്‍ച്ച ജില്ല പ്രസിഡണ്ട് അഖില്‍ പ്രേം അദ്ധ്യക്ഷത വഹിച്ചു. ജീതിന് ഭാനു, കണ്ണന് കണിയാരം, ജി കെ മാധവന്, വില്ഫ്രട്ട് ജോസ് , കെ മോഹന്‍ദാസ്, രജിതാ അശോകന്, ശ്രീലത ബാബു ഏന്നിവര്‍ പ്രസംഗിച്ചു. കഴിഞ്ഞ ഒരു മാസമായി ജില്ലയിലെ ആരോഗ്യം പ്രശ്നങ്ങള്‍ ഏറ്റെടുത്ത് യുവമോര്‍ച്ച നടത്തിവന്ന സമരത്തിന്റെ സമാപനം കൂടിയായിരുന്നു ഡിഎംഒ ഓഫീസ് മാര്‍ച്ച് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: