തൃശൂര്‍: അഖില കേരള ശാസ്താംപാട്ട് കലാകാരസംഘം സംസ്ഥാനസമ്മേളനം 30,31 തീയതികളില്‍ എം.ജി റോഡ് പടിഞ്ഞാറേച്ചിറ എന്‍.എസ്.എസ് മന്നം സ്്മാരക ഹാളില്നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 30ന് രാവിലെ പത്തിന് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന രക്ഷാധികാരി വേണു വെള്ളാനിക്കര ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഉദ്ഘാടനം 31ന് ഉച്ചയ്ക്ക് 1.30ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വ്വഹിക്കും. മങ്ങാട്ട് ദാമു ആശാന് സ്്മാരക തത്വമസി പുരസ്കാരം ശാസ്താംപാട്ട് കലാകാരനായ ടി. ഗോവിന്ദന്‍കുട്ടി നായര്‍ക്കും വെളുത്തേടത്ത് രാമന്‍കുട്ടിനായര്‍ സ്മാരക ശ്രീ ശാസ്ത പുരസ്കാരം ശാസ്താംപാട്ട് കലാകാരന് കെ.വി സുധീറിനും സമ്മാനിക്കും. എം.എല്‍.എമാരായ മുരളി പെരുനെല്ലി, അഡ്വ.കെ രാജന്, അനില്‍ അക്കര തുടങ്ങിയവര്‍ പങ്കെടുക്കും.തുടര്‍ന്ന് ഭജന, ശാസ്താംപാട്ട്, ചിന്ത് പാട്ട് തുടങ്ങിയവ അവതരിപ്പിക്കും. പത്രസമ്മേളനത്തില്‍ രക്ഷാധികാരി വേണു വെള്ളാനിക്കര, ഇ. രമേശന്, രാജന് കുറ്റുമുക്ക്, മച്ചാട് സുബ്രഹ്മണ്യന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: