പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിലെ പയ്യാനക്കോട്ട ഇരുമ്പയിര് നീക്കത്തിനെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന കമ്മറ്റി മെമ്പര്‍ എം. മോഹനന്‍ മാസ്റ്റര്‍ എന്നിവര്‍ അറിയിച്ചു. കേരളത്തില്‍ അധികാരമേറ്റ ഇടത് ജനാധിപത്യ മുന്നണി കര്‍ണാടകയിലെ കുത്തക കമ്പനിയായ എംഎസ്പിഎല്ലിന് ഖനനാനുമതി തീറെഴുതി കൊടുത്തിരിക്കുകയാണ്. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കമ്പനി മാനേജ്‌മെന്റ് ചക്കിട്ടപാറയില്‍ ക്യാമ്പ് ചെയ്ത് ഇടത് മുന്നണിക്ക് വേണ്ടി പ്രചാരണം നടത്തിയിരുന്നു. കമ്പനി അധികൃതരും സിപിഎം നേതാക്കളും തമ്മി ലുള്ള ബന്ധം പരസ്യമായ രഹസ്യമാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും സ്ഥലം എംഎല്‍എയും മന്ത്രിയുമായ ടി.പി. രാമകൃഷ്ണനും നിലപാട് വ്യക്തമാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു ഖനനം വന്‍ പാരിസ്ഥിതിക ദുരന്തങ്ങള്‍ക്ക് ഇടയാക്കുമെന്നും ഖനനത്തിന് പാരിസ്ഥിതികാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിന് നിവേദനം നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു.
സിപിഐയുടെ യുവജന വിഭാഗമായ എഐഎസ്എഫ് പേരാമ്പ്രമണ്ഡലം സമ്മേളനവും ഖനനത്തിനെതിരെ ശക്തമായ നിലപാടുമായി രംഗത്ത് വന്നിട്ടുണ്ട്. കുത്തകളുടെ താല്പര്യം സംരക്ഷിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് സിപിഎമ്മിനെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ട് പ്രമേയവും അവതരിപ്പിച്ചിരുന്നു
















