കോഴിക്കോട്: കോഴിക്കോട് ടൗണ്‍ഹാളില്‍ മഹാന്മാരുടെ ഛായാചിത്രങ്ങള്‍ ഉടനടി പുനഃസ്ഥാപിക്കണമെന്ന് വിവിധ സംഘടനാ ഭാരവാഹികള്‍ മേയര്‍ക്ക് നല്‍കിയ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. കഴിഞ്ഞ കുറെ വര്‍ഷമായി ടൗണ്‍ഹാളില്‍ നിന്ന്ഛായാചിത്രം എടുത്തു മാറ്റിയിരിക്കുകയാണ്. ടൗണ്‍ ഹാള്‍ പെയിന്റ് ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് ഛായാചിത്രം എടുത്തു മാറ്റിയതെന്നായിരുന്നൂ അധികൃതരുടെ നിലപാട്. ഇക്കാര്യമുന്നയിച്ച് വിവിധ സംഘടനകള്‍പ്രക്ഷോഭവും നടത്തിയിരുന്നു.പി. വാസു (സ്വാതന്ത്ര്യ സമര സൈനിക സംഘം), ടി. കെ.എ. അസീസ് (കേരള സര്‍വോദയ മണ്ഡലം), പി. ശിവാനന്ദന്‍ (ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതി), വി.കെ. ബാലകൃഷ്ണന്‍ നായര്‍ (ഗാന്ധി പീസ് ഫൗണ്ടേഷന്‍), യു. രാമചന്ദ്രന്‍ (കേരള സര്‍വോദയ മണ്ഡലം), ടി. ബാലകൃഷ്ണന്‍ (കേരള സര്‍വോദയ സംഘം) എന്നിവരാണ് മേയറെ കണ്ട് നിവേദനം നല്‍കിയത്.
















