പുതുക്കാട്: എ.ടി.എം കൗണ്ടറില്‍ നിന്ന് കീറിയതും പഴകിയതുമായ നോട്ടുകള്‍ ലഭിച്ചു. ദേശീയപാതക്കു സമീപത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എം കൗണ്ടറില്‍ നിന്ന് കണ്ണമ്പത്തൂര്‍ സ്വദേശി മാളിയേക്കല്‍ റിക്സനാണ് കീറിയ നോട്ടുകള്‍ ലഭിച്ചത്. 5000 രൂപ എടുത്തതില്‍ മുന്ന് ആയിരം രൂപയുടെ നോട്ടുകള്‍ കീറിയതും ഒരെണ്ണം 2005 ന് മുന്‍പ് ഇറക്കിയ നോട്ടുമായിരുന്നു. റിക്സന് തൊട്ടടുത്ത എസ്.ബി.ഐയുടെ ശാഖയില്‍ എത്തിയപ്പോള്‍ രൂപ മാറ്റി നല്കാനാവില്ലെന്നായിരുന്നു ബാങ്ക് അധികൃതര്‍ പറഞ്ഞത്. പുതുക്കാട് സെന്ററിനപ്പുറത്തെ എ.ടി.എം കൗണ്ടര്‍ ഈ ശാഖക്കു കീഴില്‍ വരുന്നതല്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. എ.ടി.എമ്മില്‍ നിന്നുള്ള രസീതി കാണിച്ച് ഏത് ഓഫീസില്‍ പോകണമെന്ന് ചോദിച്ചപ്പോള്‍ കൗണ്ടറില്‍ രൂപ നിറക്കുന്നത് പുറത്തു നിന്നുള്ള ഏജന്സിയാണെന്നുമായി അധികൃതര്‍. ഈ സമയം ഇതേ എ.ടി.എമ്മില്‍ നിന്ന് 20,000 രൂപ എടുത്ത മറ്റൊരാളും ബാങ്ക് ശാഖയിലെത്തി. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ തന്നെ നോട്ടുകള്‍ മാറ്റി നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: