ഇടുക്കി: ജില്ലയില്‍ കഞ്ചാവ് കേസുകള്‍ പിടികൂടുന്നത് സാധാരണയാണ്. എന്നാല്‍ വലിയ തോതിലുള്ള കഞ്ചാവ് ശേഖരം പിടിക്കുന്നത് വളരെ വിരളമായി മാത്രമാണ്. ഇത്തരത്തിലുള്ള കേസുകളെല്ലാം ചെന്നെത്തുന്നത് പെരിഞ്ചാംകുട്ടിയിലാണെന്ന് മാത്രം. അല്ലെങ്കില്‍ ഇതിനടുത്തുള്ള വനമേഖല ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും. തിങ്കളാഴ്ച 50 കിലോ ഗ്രാം കഞ്ചാവ് പിടികൂടിയതും ഇതിനടുത്ത് ചെമ്പകപ്പാറയില്‍ നിന്നുമാണ്. കൂടുതല്‍ വിശദമായ അന്വേഷണത്തില്‍ മേഖലയില്‍ വന്‍ കഞ്ചാവ് ശേഖരമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി വരികയാണ്. അടിമാലി വനംവകുപ്പിന്റെ സഹകരണത്തോടെ കട്ടപ്പന, നെടുങ്കണ്ടം, ഉടുമ്പന്‍ച്ചോല, തങ്കമണി എന്നിവിടങ്ങളില്‍ നിന്നുമുള്ള എക്‌സൈസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. വാഹന പരിശോധനയ്‌ക്കിടെ മറ്റൊരു കേസില്‍ പ്രതി പിടിയിലായതോടെയാണ് വന്‍ കഞ്ചാവ് ശേഖരം കടത്തുന്നതായുള്ള വിവരം എക്‌സൈസിന് ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ചിന്നാര്‍ ആറിന് സമീപം ചെമ്പകപ്പാറയില്‍ വച്ച് പ്രതികള്‍ കുടുങ്ങുന്നതും. എന്നാല്‍ ഒരു പ്രതിയെ മാത്രമാണ് എക്‌സൈസിന് കുടുക്കാനായത്. ഇരുവരും ആറ്റിലേക്ക് ചാടുകയായിരുന്നു. രാത്രിയായതിനാല്‍ എക്‌സൈസിന് കൂടുതല്‍ പരിശോധന നടത്താനും സാധിച്ചില്ല. മറ്റ് രണ്ടു പേരുടെയും വീടുകളില്‍ ഉള്‍പ്പെടെ എക്‌സൈസ് പരിശോധന നടത്തിയെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. അതേ സമയം പ്രതികളുടെ ചിത്രം ലഭിച്ചിട്ടുണ്ട്. ചിന്നാറിന്റെ ഇരു കരകളിലും ഉള്‍പ്പെടെ 1500ലധികം ഹെക്ടര്‍ ഭൂമിയാണ് പെരിഞ്ചാംകുട്ടിയിലുള്ളത്. കൂടുതലും റവന്യു ഭൂമിയാണ്. 20
2 ഹെക്ടടര്‍ ഭൂമി മാത്രമാണ് വനം വകുപ്പിനിവിടെയുള്ളത് അതില്‍ പ്ലാന്റേഷന്‍ ഭൂമിയാണ് കൂടുതലും. കുടിയേറ്റക്കാരും വനവാസികളും ഉണ്ട് ഇവിടെ ധാരാളം. ധാരാളം കുടിയേറ്റ സമരങ്ങള്‍ നടന്നിട്ടുള്ളയിടവുമാണ് പെരിഞ്ചാംകുട്ടി. ഇവിടെയെല്ലായിടത്തുമെത്തി പരിശോധന നടത്തുകയെന്നുള്ളത് എക്‌സൈസിന് വെല്ലുവിളി തന്നെയാണെന്ന് ഉദ്യോഗസ്ഥര്‍ തുറന്ന് സമ്മതിക്കുന്നു. രണ്ട് വര്‍ഷം മുന്‍പ് 72 കിലോയും 89.5 കിലോയും വീതം കഞ്ചാവ് പിടിക്കുന്നത് ഇതേ മേഖലയില്‍ നിന്നാണ്. കേസില്‍ മൂന്ന് പേര്‍ വീതമാണ് അന്ന് പിടിയിലായത്. കഞ്ചാവ് വില്‍പ്പനയും സംഭരണവുമായി ബന്ധപ്പെട്ട് നിരവധി പേരാണ് പെരിഞ്ചാംകുട്ടിയില്‍ നിന്നും വര്‍ഷങ്ങള്‍ക്കുമുമ്പ് എക്‌സൈസിന്റെ പിടിയിലായിട്ടുള്ളത്. സമീപത്തായുള്ള ചെമ്പകപ്പാറ, ചിന്നാര്‍, മുള്ളരിക്കുടി. പണിക്കന്‍കുടി, കമ്പിളികണ്ടം, പാറത്തോട് എന്നിവിടങ്ങളിലേക്കും പരിശോധന നീട്ടാനാണ് എക്‌സൈസിന്റെ നീക്കം.
















