മാനന്തവാടി : നാഷണല്‍ സര്‍വീസ് സ്കീം ഗവ. എഞ്ചിനീയറിംഗ് കോളേജ് യൂണിറ്റിന്റെ നേതൃത്വത്തില്‍ മഴക്കാല രോഗ ബോധവല്‍ക്കരണവും പച്ചക്കറി വിത്ത് വിതരണവും നടത്തി.കേരളാ ശുചിത്വ മിഷന്റെ സഹകരണത്തോടെ, വളണ്ടിയര്‍മാര്‍ കോളേജ് പരിസരത്തെ വിവിധ വീടുകള്‍ സന്ദര്‍ശിച്ച് ലഘുലേഖകള്‍ വിതരണം ചെയ്യുകയും പരിസര ശുചീകരണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്തു. ഒപ്പം ജൈവ പച്ചക്കറി കൃഷി രീതികളെപ്പറ്റിയും അതിന്റെ ആവശ്യകതയെപ്പറ്റിയും വിശദീകരിക്കുകയും അഞ്ചുതരം പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യുകയും ചെയ്തു. വരും ദിവസങ്ങളിലും ബോധവല്‍ക്കരണവും പച്ചക്കറി വിത്ത് വിതരണവും തുടരും എന്ന് പ്രോഗ്രാം ഓഫീസര്‍ ആബിദ് തറവട്ടത്ത് അറിയിച്ചു. വളണ്ടിയര്‍മാരായ അബ്ദുല്‍ വാസിഹ് കെ.എ, ഹന്ന വര്‍ഗീസ്, അബ്ദുറഹ്മാന് , മഞ്ജുഷ എന്‍.പി, ശ്യാമ സി.എസ്,അഞ്ജു എസ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: