വെള്ളാര്‍മല : വെള്ളാര്‍മല ഗവണ്മെന്റ് ഹൈസ്കൂളില്‍ വിവിധ പരിപാടികളോടെ ചാന്ദ്രദിനം കൊണ്ടാടി. ക്ലബ്ബുകളുടെ ഉദ്ഘാടനം മുട്ടില്‍ ഡബ്ല്യു.എം.ഒ. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ ജലീല്‍ നിര്‍വ്വഹിച്ചു. പി.ടി.എ.പ്രസിഡണ്ട് അഷ്റഫ്.പി.കെ. അദ്ധ്യക്ഷം വഹിച്ചു. അഭിജിത്.പി.എസ്. സ്വാഗതവും ദിയ എയ്ഞ്ചല്‍ നന്ദിയും പറഞ്ഞു. പ്രധാനാദ്ധ്യാപകന് പി.വി.സുധാകരന് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വി.ഉണ്ണികൃഷ്ണന്, മനോജ് കുമാര്‍, നിസാമുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: