കല്‍പ്പറ്റ : സ്വച്ഛ് ഭാരത് മിഷന് പ്രവര്‍ത്തനത്തിന്റെ ഭാഗമായി അര്‍ഹമായ മുഴുവന്‍ വ്യക്തികള്‍ക്കും വ്യക്തിഗത ടോയ്ലറ്റുകളും, പൊതുശുചിത്വ സമുച്ചയങ്ങളും നല്കി രാജ്യത്തെ ഓപ്പണ്‍ ഡെഫിക്കേഷന്‍ഫ്രീ (ഒ.ഡി.എഫ്) ആയി പ്രഖ്യാപിക്കുന്നതിനുളള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ല-ബ്ലോക്ക്തല ഒ.ഡി.എഫ് പരിശോധന സംഘങ്ങള്‍ക്കായി ഏകദിന ശില്പശാല നടത്തി. കല്‍പ്പറ്റ വുഡ്ലാന്റ്സ് ഹോട്ടലില്‍ നടത്തിയ പരിപാടി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടര്‍ പി.ജി. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ശുചിത്വമിഷന് അസി.കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍. സുരേന്ദ്രന്, എസ്.ഇ.യു.എഫ് പ്രോഗ്രാം ഡയറക്ടര്‍ രാധാകൃഷ്ണന് എന്നീവര്‍ സംസാരിച്ചു. ജയരാജ്, ടി.യു.കൃഷ്ണന്, രജീഷ്.കെ, സാജിയോ ജോസഫ്, അനൂപ്.കെ എന്നിവര്‍ ക്ലാസ്സെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: