മുക്കം: സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളില്‍ ജോലി ചെയ്തുവരുന്ന മുഴുവന്‍ കലക്ഷന്‍ ഏജന്റുമാര്‍ക്കും ക്ഷേമനിധി ഉടന്‍ നടപ്പാക്കണമെന്ന് കോഓപ്പറേറ്റിവ് ബാങ്ക്‌സ് ഡെപ്പോസിറ്റ് കലക്ടേഴ്‌സ് അസോസിയേഷന്‍ തിരുവമ്പാടി നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപെട്ടു. കലക്ഷന്‍ ഏജന്റുമാരുടെ പരിരക്ഷ ഉറപ്പുവരുത്തണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപെട്ടു. സംസ്ഥാന സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സലീം ചോണാട് അധ്യക്ഷത വഹിച്ചു. ആലി ചേന്ദമംഗല്ലൂര്‍, പി.രാധാകൃഷ്ണന്‍, കുഞ്ഞാലി മമ്പാട്ട്, ജംഷിദ് ഒളകര തുടങ്ങിയവര്‍ സംസാരിച്ചു. സലിം ചോണാടിനെ പ്രസിഡന്റായും ജംഷിദ് ഒളകരയെ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു.
















