കുമ്പള: ആക്രമിക്കാന്‍ വരുന്നവരോട് കണക്കു തീര്‍ക്കണമെന്ന് പറഞ്ഞ് പരസ്യമായി കലാപത്തിന് ആഹ്വാനം ചെയ്ത കോടിയേരി ബാലകൃഷ്ണന്റെ പ്രസ്തവനയെക്കുറിച്ച് എല്‍ഡിഎഫിലെ മറ്റു കക്ഷികള്‍ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി കുമ്പള പഞ്ചായത്ത് കമ്മറ്റി യോഗം ആവശ്യപ്പെട്ടു. അണികള്‍ക്ക് കായിക പരിശീലനം നല്‍കുമെന്ന് പറയുന്ന കോടിയേരി ആദ്യം അണികളായ യുവതീ യുവാക്കള്‍ക്ക് സ്വന്തമായി ജീവിക്കാനുള്ള തൊഴില്‍ നല്കേണ്ടതിനു പകരം ആയുധം നല്കി ആക്രമണം നടത്താനാണ് പ്രേരിപ്പിക്കുന്നത്. പര്‍ട്ടി ഗ്രാമങ്ങളെന്ന് അവകാശപ്പെടുന്ന പ്രദേശങ്ങളില്‍ നിന്ന് നിരവധി യുവതീ യുവാക്കള്‍ ഐഎസില്‍ ചേര്‍ന്നിട്ടും തീവ്രവാദി സംഘടനയുടെ സ്കൂള്‍ പ്രവര്‍ത്തനം നടത്തിയിട്ടും വോട്ടിന് വേണ്ടി ഒരക്ഷരം പോലും പറയാത്ത പ്രസ്ഥാനമാണ് സിപിഎം. കേരളത്തെ കലാപഭൂമിയാക്കാനുള്ള സിപിഎമ്മിന്റെ ആഹ്വാനത്തിനെതിരെ മുഴുവന്‍ ജനങ്ങളും പ്രതികരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കുമ്പളയില്‍ നടക്കുന്ന യുവമോര്‍ച്ച ധര്‍ണ്ണ വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
യോഗത്തില്‍ ബിജെപി പഞ്ചായത്ത് പ്രസിഡന്റ് കെ.ശങ്കരആള്‍വ അധ്യക്ഷത വഹിച്ചു. കെ.വിനോദന്‍, രമേഷ്ഭട്ട്, സുജിത്ത്റൈ, ശശികുമ്പള, സുധാകര കാമത്ത്, ഹരീഷ്ഗട്ടി എന്നിവര്‍ സംസാരിച്ചു. ശങ്കര കുണ്ടുങ്കരടുക്ക സ്വാഗതവും വസന്തകുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: