പുല്‍പ്പള്ളി : പുല്‍പ്പള്ളി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ എസ്എന്ബാലവിഹാറില് ഗുരുപൂജനടത്തി. എം. കെ.ശ്രീനിവാസന് മാഷിന്റെ അദ്ധ്യക്ഷതയില്‍ ബാലഗോകുലത്തിന്റെ സംസ്ഥാനഅദ്ധ്യക്ഷന്‍ കെ.പി.ബാബുരാജ്മാസ്റ്റര്‍ കൃഷ്ണവിഗ്രഹത്തി ല്‍ മാല ചാര്‍ത്തി ഉദ്ഘാടനം ചെയ്തു. സാമൂഹ്യ-സാംസ്ക്കാരികരംഗത്ത് പ്രശസ്തനും അദ്ധ്യാപകഅവാര്‍ഡ് ജേതാവുമായ കബനിഗിരി നിര്‍മ്മല ഹൈസ്കൂളില്‍നിന്ന് റിട്ടയര്‍ ചെയ്ത ഉണ്ണികൃഷ്ണന് മാഷിന് ഗുരുപൂജ നടത്തി. വിവിധ ബാലഗോകുലത്തില്‍ നിന്നും നൂറോളംകുട്ടികള് ഗുരുപൂജയില്‍ പങ്കെടുത്തു. കവിത മോഹനന് സ്വാഗതവും പുഷ്പസജീവന് നന്ദിയും പറഞ്ഞു.
ചെറുകര :ചെറുകര ശ്രീശങ്കര വിദ്യാനികേതന്റെ ആഭിമുഖ്യത്തില്‍ നടന്ന ഗുരുപൂര്‍ണ്ണിമ ആഘോഷം ഫാര്മേഷ് റിലീഫ്ഫോറം ജില്ലാപ്രസിഡണ്ട് കെ.സുരേന്ദ്രന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വിദ്യാര്‍ത്ഥികളുടെ മുത്തശ്ശി-മുത്തശ്ശന്മാരെ ആദരിച്ചു. വി. കെ.ജനാര്ദ്ദനന് അദ്ധ്യക്ഷത വഹിച്ചു. എന്‍ജിഒ സംഘ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ.ടി. സുകുമാരന്‍ മുഖ്യപ്രഭാഷണം നടത്തി. വാസു മാസ്റ്റര്‍, കുഞ്ഞികൃഷ്ണന് മാസ്റ്റര്‍, പ്രധാനധ്യാപിക എന്‍.അനിത എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: