തൊടുപുഴ: കുട്ടികളുടെ ആത്മഹത്യാ പ്രവണതയെ ആസ്പദമാക്കി അവസാന വര്‍ഷ നിയമ വിദ്യാര്‍ഥി സംവിധാനം ചെയ്ത ഷോര്‍ട്ട്ഫിലിം ശ്രദ്ധേയമാകുന്നു. അഗാപ്പെ മൈ ബ്രതര്‍ എന്നാണ് ചിത്രത്തിന്റെ പേര്. പഠനത്തില്‍ മോശമായതിന്റെ പേരില്‍ അമ്മയുടെയും അധ്യാപകരുടെയും കുറ്റപ്പെടുത്തലിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്ന കുട്ടിയുടെ മാനസിക വിഷമതകള്‍, പിതാവിന്റെ സംരക്ഷണമില്ലാതെ കുട്ടികളെ വളര്‍ത്തുന്ന അമ്മയുടെ കഷ്ടപ്പാടുകള്‍ സഹോദര സനേഹവുമൊക്കെയാണ് ചിത്രം പറയുന്നത്. കരിങ്കുന്നത്താണ് ചിത്രം പൂര്‍ണ്ണമായി ചിത്രികരിച്ചത്. കരിങ്കുന്നം തുടിയംപ്ലാക്കല്‍ സ്റ്റീഫന്‍ മാത്യവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. 70000 രൂപ മുടക്കിയാണ് ചിത്രം നിര്‍മ്മിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പരിശ്രമത്തിന്റെ ഫലമായി സ്വരൂപിച്ച പണമാണ് മുതല്‍മുടക്കിയത്. 11 പേരാണ് ചിത്രത്തില്‍ അഭിനയിച്ചത്. അഭിനയിച്ചിരിക്കുന്നവരില്‍ നാല് പേര്‍ വിദ്യാര്‍ഥികളാണ്. ചിത്രം തൊടുപുഴ പ്രസ് ക്ലബില്‍ പ്രദര്‍ശിപ്പിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സംവിധായകന്‍ സ്റ്റീഫന്‍ മാത്യൂ , അഭിനേതാവായ ജോയേല്‍ സണ്ണി,സച്ചു ജെ ഷെല്ലി എന്നിവര്‍ പങ്കെടുത്തു.
















