രാജാക്കാട്: ടൂറിസം മേഖലയായ പൊന്മുടി തൂക്കുപാലത്തിന് സമീപം മാലിന്യ നിക്ഷേപം രൂക്ഷമാകുന്നു. അടിക്കടയുണ്ടാകുന്ന മാലിന്യ നിക്ഷേപത്തിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് പഞ്ചായത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസവും തൂക്കുപാലത്തില്‍ നിന്നും പഴകിയ പന്നിയുടെ മാംസം പുഴയിലേയ്‌ക്ക് നിക്ഷേപിച്ചിരുന്നു. പഞ്ചായത്ത്, ആരോഗ്യവകുപ്പ്, പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സന്ദര്‍ശനം നടത്തി. അധികം ജനവാസ മേഖലയല്ലാത്തിനാല്‍ രാത്രികാലങ്ങളിലടക്കം വാഹനങ്ങളില്‍ എത്തിച്ച് ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത് പതിവായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസവും പഴകിയ പന്നിയുടെ മാംസം ഇവിടെ നിക്ഷേപിക്കുകയും ചെയ്തിരുന്നു. തൂക്കുപാലത്തില്‍ നിന്നും പന്നിയാറിലേയ്‌ക്കാണ് ഇത്തരത്തില്‍ മാലിന്യം നിക്ഷേപിക്കുന്നത്. ഇത് ഇവിടെ നിന്നും ഒഴുകി മുതിരപ്പുഴയാറിലെത്തുകയും ഇവിടെ നിന്നും ഇത് കല്ലാറുകൂട്ടി ജലാശയത്തിലുമാണ് എത്തുന്നത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് അധികൃതരും കമ്പളികണ്ടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഉദ്യോസ്ഥരും വെള്ളത്തുവല്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.
















