പൂക്കോട് : ക്ഷീരമേഖലയുടെവികസനംകര്ഷകരുടെ ഉന്നമനം ലക്ഷ്യമിട്ടായിരിക്കണമെന്ന്ദേശീയ ക്ഷീരവികസന ബോര്‍ഡ് ചെയര്മാന് ടി.നന്ദകുമാര്‍ അഭിപ്രായപ്പെട്ടു. വെറ്ററിനറിസര്വ്വകലാശാല,ദേശീയ ക്ഷീരവികസന ബോര്ഡുമായിസഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി പൂക്കോട്വെറ്ററിനറി സര്‍വ്വകലാശാല ആസ്ഥാനത്ത്നടന്ന ധാരണാപത്രംഒപ്പിടല് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷീര സഹകരണസംഘങ്ങള്‍ സുസ്ഥിരത കൈവരിക്കാന്‍ കര്‍ഷകരുടെ വിശ്വസ്തതയും സുതാര്യ പ്രവര്‍ത്തനവും അത്യന്താപേക്ഷിതമാണ്. കാലവസ്ഥാവ്യതിയാനവും വര്‍ദ്ധിച്ച തീറ്റചെലവും ക്ഷീരമേഖല നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങളാണ്. കാലവസ്ഥാവ്യതിയാനം, ഉത്പാദനം, ഉത്പാദനക്ഷമത എന്നിവയെ പ്രതികൂലമായിബാധിക്കുന്നതോടെ ാപ്പം രോഗങ്ങള്‍ക്കും ഇടവരുത്തുന്നു. തീറ്റ ലഭ്യതകുറവ്ഉത്പാദനത്തെബാധിക്കുന്നതോടെപ്പം ഉത്പാദനചെലവ് ഉയര്‍ത്താനും ഇടവരുന്നു. ദേശീയ ക്ഷീരവികസന ബോര്ഡ്വികസിപ്പിച്ചെടുത്ത റേഷന്ബാല ന്സിംഗ്പദ്ധതി തദ്ദേശീയതലത്തില്‍ രാജ്യത്തുടനീളം ഉത്പാദനചെലവ് കുറയ്ക്കാന്‍ സഹായിച്ചുവരുന്നു. ഇത്വിവരസാങ്കേതിക വിദ്യയുപയോഗിച്ചുളള മൊബൈല്‍ ആപ്പ് ചെറുകിട കര്‍ഷകര്‍ക്ക് പോലും ഉപയോഗിക്കാവുന്നതാണ്. സാങ്കേതികവിദ്യ അനുദിനം മാറികൊണ്ടിരിക്കുമ്പോള് വെറ്ററിനറി സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് ന്യൂതന സാങ്കേതികവിദ്യകള്‍ കണ്ടെത്താന്‍ ശ്രമിക്കണം. മാറുന്ന ലോകത്ത് ഉപഭോക്താക്കളുടെതാത്പര്യമനുസരിച്ച് വൈവിദ്ധ്യമാര്‍ന്ന ക്ഷീരോത്പന്നങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്. ഇതിനായി സാങ്കേതിക വിദ്യകള്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇതിലൂടെ മാത്രമേ ക്ഷീരമേഖല കൂടുതല്‍ ലാഭകരമാക്കാന്‍ കഴിയൂ എന്ന് ടി.നന്ദകുമാര്‍ അഭിപ്രായപ്പെട്ടു.
ദേശീയ ക്ഷീരവികസന ബോര്‍ഡ് ചെയര്മാന് ടി.നന്ദകുമാറിന്റെ സാന്നിദ്ധ്യത്തില്‍ കേരളാ വെറ്ററിനറി സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ.ജോസഫ്മാത്യുവും, ദേശീയ ക്ഷീരവികസന ബോര്‍ഡ ജനറല്‍മാനേജര്‍ ഡോ.കാശിരാജും ധാരണാ പത്രത്തില്ഒപ്പുവെച്ചു. യൂണിവേഴ്സ്റ്റിയുടെ സാങ്കേതികവിദ്യകള്‍ പരിശോധിക്കുകയും വിദ്യാര്‍ത്ഥികളെ ഇന്ത്യയിലുടനീളമുളള മ്യഗസംരക്ഷണത്തിനും ഡയറിസാങ്കേതികത്വത്തിലുമുളള പ്രശ്നങ്ങളെ അറിയുവാനും, പരിഹാരം കാണുന്നതിന് പ്രാപ്തരാക്കുവാനും ഇതിലൂടെ സാധിക്കുമെന്ന്ഡോ.ടി.പി.സേതുമാധവന്, എന്റര്പ്രണര്ഷിപ്പ്ഡയറക്ടര്അഭിപ്രായപ്പെട്ടു. ചടങ്ങില്മികച്ച അദ്ധ്യാപകര്‍ക്കുളള അവാര്‍ഡ ്ഡോ. ഷൈനു, ഡോ.സുജാറാണി, ഡോ.സെന്തില്‍ മുരുകന് എന്നിവര്‍ക്ക് കൊടുത്തു.
പൂക്കോട് വെറ്ററിനറി കോളേജിന്റെ കാര്‍ഷിക ഗവേഷണവിവര സെല്‍ അദ്ദേഹം ഉത്ഘാടനം ചെയ്തു. ചടങ്ങില്‍ വെറ്ററിനറി സര്‍വ്വകലാശാലയുടെ എന്റര്‍പ്രണര്‍ഷിപ്പ് വിഭാഗം ഡയറക്ടര്‍ ഡോ.ടി.പി.സേതുമാധവന്, ഫിനാന്‍സ് ഓഫീസര്‍ കെ.എം. ശ്യാം മോഹന്‍, ഡീന്‍ ഡോ. കെ.വിജയകുമാര്‍ സ്വാഗതവും ഡോ.കോശീജോണ് നന്ദിയും പറഞ്ഞു. പൂക്കോട് കാമ്പസിലെ മുഴുവന്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: