കല്‍പ്പറ്റ : എന്‍ജിഒ സംഘിന്റെ 37ാമത് വയനാട് ജില്ലാ സമ്മേളനം ആഗസ്റ്റ് അഞ്ച്, ആറ് തിയതികളില്‍ ബത്തേരിയില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.പ്രകാശ് സമ്മേളനം ഉദ്ഘാടനം ചെയ്യും. വിവധ സാംസ്ക്കാരിക -രാഷ്ട്രീയ സംഘടനാ നേതാക്കള്‍ യോഗത്തില്‍ സംബന്ധിക്കും.
ജില്ലാസമ്മേളനം വിജയിപ്പിക്കുന്നതിന് അഡ്വക്കറ്റ് പി.സി. ഗോപിനാഥ് ചെയര്‍മാനും എന്‍ജിഒ സംഘ് ബത്തേരി താലൂക്ക് സെക്രട്ടറി എം.പി. സുരേഷ്കുമാര്‍ ജനറല്‍ കണ്‍വീനറുമായി 21 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.ടി.സുകുമാരന്‍, ജില്ലാപ്രസിഡണ്ട് സി.സി.ബാലകൃഷ്ണന്, ജില്ലാസെക്രട്ടറി കെ.ഗോപാലകൃഷ്ണന്, ബത്തേരി താലൂക്ക് പ്രസിഡണ്ട് എന്‍.കെ.ജയപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: