കല്‍പ്പറ്റ : വയനാട്ടിലെ വനമേഖലയില്‍ വര്‍ദ്ധിച്ചു വരുന്ന വന്യമ്യഗ ശല്യത്തിന് ശാശ്വതമായ പരിഹാരം കാണുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാണിക്കു ന്നതായി ബി.ജെ.പി വയനാട് ജില്ല കമ്മറ്റി കുറ്റപ്പെടുത്തി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന് ജില്ലാ കമ്മറ്റി അംഗീകരിച്ച പ്രമേയ ത്തിലൂടെ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലയില്‍ വന്യജീവി ആക്രമണ ത്തില്‍ മരണമടഞ്ഞ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമായി പത്ത് ലക്ഷം നഷ്ടപരി ഹാരം നല്‍കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു .
പരിസ്ഥിതിക്ക് അനുയോജ്യമായ സ്വാഭാവിക മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നത് നടപടി ഉണ്ടാകണമെന്നും വന്യമ്യഗങ്ങള്‍ ക്യഷിതടത്തിലേക്ക് ഇറങ്ങുന്നത് തടയുന്നതിന് കിടങ്ങുകളും വേലികളും നിര്‍മ്മിച്ച് വനമേഖല സുരക്ഷിതമാക്കണ മെന്ന് യോഗം പ്രമേയത്തിലൂടെ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. യോഗ ത്തില്‍ ജില്ല പ്രസിഡന്റ് സജി ശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.കെ സജീവന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സഹ സംഘടന സെക്രട്ടറി കെ.സുഭാഷ്, കെ.സദാനന്ദന്, പി.ജി ആനന്ദ്കുമാര്‍, കെ.മോഹന്‍ദാസ്, ലക്ഷ്മി കക്കോട്ടറ, വി.മോഹനന്, കെ.എം പൊന്നു, വി.നാരായണന് , കുട്ടാറ ദാമോധരന്, കെ.ശ്രീനിവാസന്, കെ.പി മധു, ലക്ഷമിക്കുട്ടി ആനേരി, കേശവനുണ്ണി, പി.പത്മനാഭന് മാസ്റ്റര്‍, രാധ സുരേഷ്, അല്ലി റാണി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: