കരുവാരകണ്ട്: റബ്ബര്‍ വിലയിടിവിനൊപ്പം അകാല ഇലകൊഴിച്ചില്‍ രോഗബാധയും റബ്ബര്‍ കൃഷിയെ തളര്‍ത്തുന്നു. കാലവര്‍ഷം ശക്തമായതോടെയാണ് റബ്ബറിന്റെ ഇലകള്‍ പൊഴിഞ്ഞു തുടങ്ങിയത്.
ഇടവിട്ടുളള മഴയും മൂടിക്കെട്ടിയ അന്തരീക്ഷവുമാണ് രോഗബാധക്ക് പ്രധാന കാരണം. രോഗം ആദ്യം ഇലകളെയും പിന്നെ ചെറുതണ്ടുകളെയും ബാധിക്കുന്നതിനാല്‍ ഇലയും തണ്ടും പുര്‍ണമായി കൊഴിയുന്നു. ഇതോടെ ഉല്പാദനത്തില് മുപ്പതു ശതമാനം വരെ കുറവാണ് നേരിട്ടു കൊണ്ടിരിക്കുന്നതെന്ന് റബ്ബര്‍ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പറയുന്നു. റബ്ബര്‍ വിലത്തകര്‍ച്ചയോടൊപ്പം റബ്ബര്‍ ഉല്പാദന സാധനങ്ങളുടെ അമിത വര്‍ധനവും മൂലം രോഗപ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ മടിച്ചതാണ് രോഗബാധകൂടുവാന് കാരണമാവുന്നത്. ഫൈറ്റോതോറ, പാല്‍മിവോറ യെന്ന ഇനത്തിലെ കുമിളുകളാണ് രോഗബാധക്ക് പ്രധാന കാരണം.
മലയോരത്തുളള ഇടവിട്ടുളള മഴയും വെയിലും മൂടി ക്കെട്ടിയുളളഅന്തരീക്ഷവുമാണ് രോഗബാധ വര്ധിക്കുവാന് ഇടയാക്കിയിരിക്കുന്നത് .മഴ ശക്തമാകന്നതോടെ കുമിളുകള്‍ ചെറുതണ്ടുകളെ ആക്രമിക്കുകയും തുടര്‍ന്ന് തണ്ടുകള്‍ ഇലയുള്‍പ്പെടെ താഴേക്കു പതിക്കും രോഗബാധരൂക്ഷമാകുന്നതോടെ റബ്ബറിന്റെ ശിഖരങ്ങള്‍ ഉണങ്ങി പോകുന്നതും സാധാരണയാണ്.
കോപ്പര്‍ കലര്‍ന്ന മിശ്രിതം കാലവര്‍ഷത്തിനു മുമ്പായി ഇലപ്പടര്‍പ്പുകളില്‍ തളിച്ചു കൊടുക്കുകയാണ് പ്രതിരോധ മാര്‍ഗം.എന്നാല്‍ മിക്ക കര്‍ഷകരും ഇത്തവണ പ്രതിരോധ മാര്‍ഗ്ഗം നടത്തിയിരുന്നില്ല.സാമ്പത്തിക പ്രതിസന്ധിയും കൂലി വര്‍ധനവും മൂലം രോഗപ്രതിരോധ മാര്‍ഗങ്ങള്‍ ഒഴിവാക്കുകയായിരുന്നു.
കാലാവസ്ഥ മാറ്റവും പ്രതിരോധ മാര്‍ഗങ്ങള്‍ നടത്താത്തതും രോഗം പടര്‍ന്നു പിടിക്കുന്നതിന് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: