കോട്ടക്കല്‍: ജില്ലയില്‍ നിന്ന് കൂടുതല്‍ തൊഴിലാളികളെ ദേശസ്നേഹത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്ന ബിഎംഎസിനൊപ്പം അണിനിരത്തുമെന്ന് കോട്ടക്കല്‍ മേഖലാ കമ്മറ്റി അറിയിച്ചു.
സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി കോട്ടക്കല്‍ ജിഎംയുപി സ്കൂളില്‍ നടന്ന ചടങ്ങില്‍ ആര്യവൈദ്യശാല മസ്ദൂര്‍ സംഘ് വൈസ്പ്രസിഡന്റ് കെ.വിശ്വനാഥന് അദ്ധ്യക്ഷത വഹിച്ചു. സംഘടന വര്‍ക്കിംഗ് പ്രസിഡന്റ് യു.രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമിതിയംഗം പീതാംബരന് പാലാട്ട് മുഖ്യപ്രഭാഷണം നടത്തി. വൈദേശിക ആശയം കൊണ്ടും കക്ഷിരാഷ്ട്രീയത്തിന്റെ സ്വാധീനവലയത്തിലും ഉള്‍പ്പെട്ട് ദുഷിച്ച് നാറിയ ഭാരതത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ ഇടയില്‍ വേറിട്ട് ദേശസ്നേഹത്തിന്റെയും രാഷ്ട്രബോധത്തിന്റെയും പാതയിലൂടെയാണ് ബിഎംഎസിന്റെ യാത്ര. രാഷ്ട്രീയ മേലാളന്മാരുടെ സ്വാധീനവലയത്തില്‍ ഉള്‍പ്പെടാത്ത ഏക തൊഴിലാളി സംഘടനയും ബിഎംഎസാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ എസ്എസ്എല്‍സി, സിബിഎസ്ഇ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കേ നേടിയ കുട്ടികളെ അനുമോദിച്ചു. കാര്‍ഗില്‍ യുദ്ധത്തില്‍ സേവനമനുഷ്ഠിച്ച യൂണിയന് പ്രതിനിധി ഷാജിയെ ആദരിച്ചു. ആര്യവൈദ്യശാലയില്‍ നിന്ന് വിരമിക്കുന്ന വി.കെ.നാരായണന് യാത്രയയപ്പും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: