ഓൾഡ് ട്രാഫോഡ്: പാക്കിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് 391 റൺസിന്റെ ഒന്നാമിന്നിങ്‌സ് ലീഡ്. ഇംഗ്ലണ്ടിന്റെ 589നു മറുപടിയായി പാക്കിസ്ഥാൻ ഒന്നാമിന്നിങ്‌സിൽ 198നു പുറത്തായി. ക്രിസ് വോക്‌സിന്റെ നാലു വിക്കറ്റ് പ്രകടനമാണ് ആതിഥേയരെ തുണച്ചത്. പാക്കിസ്ഥാനെ ഫോളോഓൺ ചെയ്യിക്കാതെ രണ്ടാമിന്നിങ്‌സ് തുടങ്ങിയ ഇംഗ്ലണ്ട് ഒടുവിൽ വിവരം ലഭിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 11 റൺസിൽ.
വോക്‌സിനു പുറമെ രണ്ടു വിക്കറ്റ് വീതം നേടി ബെൻ സ്‌റ്റോക്‌സും മോയീൻ അലിയും തിളങ്ങിയപ്പോൾ പാക് ബാറ്റിങ് തകർന്നു. മുൻനിര ബൗളർമാരായ ജയിംസ് ആൻഡേഴ്‌സണും സ്റ്റുവർട്ട് ബ്രോഡും ഓരോ വിക്കറ്റെടുത്തു. 52 റൺസെടുത്ത നായകൻ മിസ്ബ ഉൾ ഹഖാണ് പാക് നിരയിലെ ടോപ് സ്‌കോറർ. മിസ്ബ 52 റൺസെടുത്തു. പത്താമനായിറങ്ങിയ വഹാബ് റിയാസും ഓപ്പണർ ഷാൻ മസൂദും 39 റൺസ് വീതം നേടി. വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സർഫറാസ് അഹമ്മദിന് 26 റൺസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: