ചാലക്കുടി: ചാലക്കുടി മുന്‍സിപ്പല്‍ ജംഗ്ഷനില്‍ മുന്‍ തീരുമാന പ്രകാരം മുരിങ്ങൂര്‍ മോഡല്‍ അടിപാത നിര്‍മ്മിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.സര്‍വ്വകക്ഷിയോഗ തീരുമാനം അട്ടിമറിക്കുന്നത് വ്യക്തി താല്‍പ്പര്യം സംരക്ഷിക്കുവാനാണെന്നും യോഗം കുറ്റപ്പെടുത്തി.മുന്‍ പൊതുമാരാമത്ത് വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ എം.പി.,എംഎല്‍എ.ചെയര്മാന്,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് കോടതി ജംഗ്ഷനില്‍ മുരിങ്ങൂര്‍ മോഡല്‍ അടിപാത നിര്മ്മിക്കാമെന്ന്ധാരണയായത്.ഇതിനായി പതിനെട്ട് കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുകയും ദേശീയപാത അതോറിറ്റി എസ്റ്റിമേറ്റും,പ്ലാനും തയ്യാറാക്കി കരാറുകാരനെ നിര്‍മ്മാണം ഏല്‍പ്പിക്കുകയും ചെയ്തിട്ടുള്ളതാണ്.നിലവിലുള്ള ട്രാംവെ റോഡ് അല്പം പോലും താഴ്ത്താതെ ദേശീയപാത 6 മീറ്റര്‍ ഉയര്‍ത്തി നിര്‍മ്മിക്കുന്ന അടിപാതയിലൂടെ ഇരുഭാഗത്തേക്കും രണ്ട് വലിയ വാഹനങ്ങള്‍ക്ക് പോകുവാനാകും.
കാല്‍നടയാത്രക്കാര്‍ക്കായി നടപാതയും ഉള്‍പ്പെടുത്തിയിരുന്നു.നിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണ് പരിശോധനയും മറ്റും നടത്തിയിരുന്നു.എന്നാല്‍ ഇതിനെല്ലാം വിരുദ്ധമായിട്ടാണ് കഴിഞ്ഞ ദിവസം ബി.ഡി.ദേവസി എംഎല്‍എ..യും ദേശീയപാത ഉദ്യോഗസ്ഥരും കോടതി ജംഗ്ഷനില്‍ അഞ്ചര മീറ്റര്‍ താഴ്ത്തി അടിപാത നിര്‍മിക്കാം എന്ന് പറയുന്നത്. ഇത്പ്രായോഗികമല്ല.
പ്രധാനപ്പെട്ട മാള ചാലക്കുടി റോഡില്‍ 6 മീറ്റര്‍ വീതിയില്‍ മാത്രം നടപാതപോലും ഇല്ലാതെ അടിപാത നിര്‍മ്മിച്ചാലും മുന്‍സിപ്പല്‍ ജംഗ്ഷനില്‍ സിഗ്നല്‍ സംവിധാനം നിലനിര്‍ത്തും എന്ന് പറയുന്നതിലും ദുരൂഹതയുണ്ട്. ഇത് സംബന്ധിച്ചു കേന്ദ്ര ഗതാഗത മന്ത്രിക്കും,ദേശീയപാത അതോറിറ്റിക്കും കത്ത് നല്കുവാനും ആക്ഷന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.നഗരസഭ പ്രതിപക്ഷ നേതാവ് വി.ഒ.പൈലപ്പന് അദ്ധ്യഷത വഹിച്ചു.ബിജെപി മണ്ഡലം പ്രസിഡന്റ് കെ.എ.സുരേഷ്,കെപിസിസി സെക്രട്ടറി ടി.യു.രാധാകൃഷ്ണന്,ടി.ടി.ആന്റു,പി.എസ്.,സുമേഷ്,കെ.ജി.രവി,ഷോണ്‍ പല്ലിശ്ശേരി,ഐ.ഐ.അബ്ദുള്‍ മജീദ്,പി.ഡി.നാരായണന്,സി.എല്‍.വര്‍ഗ്ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.ആക്ഷന്‍ കൗണ്‍സിലിന്റെ പുതിയ ഭാരവാഹികളായി കെ.എ.സുരേഷ് (ജനറല്‍ കണ്‍വീനര്‍),ടി.യു.രാധാകൃഷ്ണന്(ചെയര്മാന്).ഷിബു വാലപ്പന് (കോ-ഓഡിനേറ്റര്‍)എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: