വെള്ളമുണ്ട : ചെറുക്കര വിവേകാനന്ദ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഗുരുപൂജ മഹോത്സവം നടത്തി. ബാലഗോകുലം താലൂക്ക് അദ്ധ്യക്ഷന്‍ എ. ശ്രീനിവാസന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. റിട്ടയേര്‍ഡ് അദ്ധ്യാപകന് പി. കുഞ്ഞികൃഷ്ണന് ഗുരുപൂജ സന്ദേശം നടത്തി.
താലൂക്ക് സഹകാര്യദര്‍ശി വി.കെ. ജയപ്രകാശ്, ബാലഗോകുലം രക്ഷാധികാരി ശ്രീജ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഗോകുലാംഗങ്ങള്ക്ക് ജൈവ അടുക്കള തോട്ട നിര്‍മ്മാണത്തിനായി പച്ചക്കറി വിത്തു വിതരണവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: