കാട്ടിക്കുളം : നബാര്‍ഡ് സാമ്പത്തിക സഹായത്തോടെ ഞകഉഎ തതക-ല്‍ ഉള്‍പ്പെടുത്തി മാനന്തവാടി നഗരസഭ പരിധിയില്‍ നടപ്പിലാക്കുന്ന മുട്ടന്‍കര നീര്‍ത്തട പദ്ധതിയുടെ ഗുണഭോക്തൃ കമ്മിറ്റി രൂപീകരണവും പരിശീലന പരിപാടിയും പയ്യമ്പള്ളി സെന്റ് കാതറിന്‍സ് ഫൊറോന പാരിഷ് ഹാളില്‍ ഒ.ആര്.കേളു എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മാനന്തവാടി മുനിസിപ്പല്‍ വൈസ് ചെയര്മാന് പ്രദീപ ശശി അദ്ധ്യക്ഷത വഹിച്ചു. ടി.പി.ആയിഷ പദ്ധതി വിശദീകരണം നടത്തി.നബാര്‍ഡ് വയനാട് ജില്ല അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ സജികുമാര്‍ നബാര്‍ഡ് സാമ്പത്തിക സഹായം നല്കുന്ന പദ്ധതികളെ കുറിച്ച് വിശദീകരിച്ചു. പി.ടി.ബിജു, ലില്ലി കുര്യന്, വര്‍ഗ്ഗീസ് ജോര്‍ജ്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ എം.എ.സത്യന്, ജേക്കബ് സെബാസ്റ്റ്യന്‍, മിനി വിജയന്, ഷീജ ഫ്രാന്‍സിസ്, എല്‍സമ്മ തോമസ്, മാനന്തവാടി കൃഷി ഓഫീസര്‍ വിനോദ്.പി.ജെ, ക്ഷീര വികസന ഓഫീസര്‍ അജിതാംബിക എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: