പനമരം: പനമരം പഞ്ചായത്തിലെ അമ്മാനിയില്‍ നടത്തിയ കലിങ്കു നിര്‍മ്മാണത്തിനെതിരെ അഴിമതി ചൂണ്ടിക്കാണിച്ച പരാതിക്കാരന് എതിരെ വധ ഭീഷണി. വി.എന്‍.രാജനാണ് വധ ഭീഷണിയുളളത്. ഇതിന്റെ പേരില്‍ മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും കോണ്‍ഗ്രസ് നേതാവുമായ വാസു അമ്മാനിയുടെ പേരില്‍ പനമരം പോലീസില്‍ പരാതി നല്കി. 2014-15-ല്‍ പനമരം പഞ്ചായത്തിലെ ആറാം വാര്‍ഡിലെ അമ്മാനി- ഓര്‍ക്കോട്ടുമൂല റോഡില്‍ കലിങ്കു നിര്‍മ്മാണത്തിനായി നാലരലക്ഷം രൂപ വകയിരുത്തി അനുമതി നല്‍കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്സ് നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ അമ്മാനി വാസുവിന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുളള റോഡില്‍ കലിങ്കു നിര്‍മ്മിക്കാന്‍ സൗകര്യം ചെയ്തു നല്കി. മുന്‍ പ്രസിഡന്റിന്റെ നേതൃത്വത്തിലുളള ഉപഭോക്തൃ കമ്മിറ്റിയാണ് സ്വകാര്യ വ്യക്തിക്ക് മാത്രമായി ഇത് നല്‍കിയത്. ഇതിനെതിരെ രാജന് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയെങ്കിലും ഫലം ഉണ്ടായില്ല. തുടര്‍ന്ന് 2016 മാര്‍ച്ച് 23-ന് മീനങ്ങാടി വിജിലന്‍സില്‍ അഴിമതി ചൂണ്ടിക്കാണിച്ച് പരാതി നല്കി.
കലിങ്കുകള്ക്ക് അനുവദിച്ച പണം ബന്ധപ്പെട്ടവര്‍ക്ക് നല്‍കരുത് എന്ന് കാണിച്ച് വിജിലന്‍സ് വിഭാഗം പഞ്ചായത്തിനെ അറിയിച്ചു. പഞ്ചായത്തിനും കരാറുകാര്‍ക്കുമെതിരെ തുടര്‍ നടപടിയെടുക്കണമെന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. ആദിവാസി വീടുകള്‍ ഉള്‍പ്പെടെ ബിനാമി കരാറുകളിലൂടെയും, നേരിട്ടും കരാറെടുക്കുന്നതിനായി മുന്‍ പ്രസിഡന്റിന്റെ പേരില്‍ ആക്ഷേപം ഉയര്‍ന്നിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: