ജൊഹന്നാസ്ബര്‍ഗ്: എച്ച്.ഐ.വി അണുബാധയെ പ്രതിരോധിക്കാനുള്ള മരുന്നിന്റെ പരീക്ഷണം ഉടന്‍ തുടങ്ങുമെന്നു ദക്ഷിണാഫ്രിക്കന്‍ ഗവേഷകര്‍ അറിയിച്ചു. അടുത്ത മാസമാണ് പരീക്ഷണം ആരംഭിക്കുന്നത്. ഇവര്‍ വികസിപ്പിച്ചെടുത്ത ഒരു തരം ജെല്ലിന് എച്ച്.ഐ.വി അണുബാധ തടയാന്‍ കഴിയുമെന്നാണു പ്രതീക്ഷ.
കുരങ്ങന്മാരില് നടത്തിയ പരീക്ഷണത്തില്‍ എയ്ഡ്സ് രോഗത്തെ കുറച്ചു കൊണ്ടുവരാന്‍ ഈ ജെല്ലിനു കഴിഞ്ഞിരുന്നു. ഈ ആത്മവിശ്വാസത്തിനാള് മനുഷ്യരില്‍ പരീക്ഷണത്തിനു തയാറെടുക്കുന്നത്. ജൂലൈയില്‍ 2200 സ്ത്രീകളിലാണു മരുന്നു പരീക്ഷിച്ചു തുടങ്ങുക. രണ്ടു വര്‍ഷം പരീക്ഷണം നീണ്ടു നില്ക്കും.
അമേരിക്കന്‍ സാമ്പത്തിക സഹായത്തോടെ ദക്ഷിണാഫ്രിക്കന്‍ ശാസ്ത്ര, സാങ്കേതിക വകുപ്പാണു ജെല്‍ വികസിപ്പിച്ചത്. ലോകത്ത് ഏറ്റവുമധികം എയ്ഡ്സ് രോഗികള്‍ ഉള്ളതു ദക്ഷിണാഫ്രിക്കയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: