ന്യൂദല്‍ഹി: ബ്രഹ്മപുത്ര നദിയില്‍ ചൈന നിര്‍മിക്കുന്ന ഡാം ആസാമിനും അരുണാചല്‍ പ്രദേശിനും പ്രശ്നമുണ്ടാക്കില്ലെന്നു വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണ അറിയിച്ചു. പുതിയ ഡാം പൂര്‍ത്തിയാകുന്നതോടെ ആസാമിനും അരുണാചലിനും ലഭിക്കുന്ന ജലത്തിന്റെ അളവില്‍ കുറവുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കൃഷ്ണയുമായി അസം മുഖ്യമന്ത്രി തരുണ്‍ ഗഗോയ് കൂടിക്കാഴ്ച നടത്തിയിരുന്നു. ചൈന നിര്‍മിക്കുന്ന ഡാം പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുകയോ നദിയുടെ ഒഴുക്കിനെ ബാധിക്കുകയോ ചെയ്യില്ലെന്ന് ഉറപ്പു ലഭിച്ചതായി ഗഗോയ് പറഞ്ഞു.
ചൈനയുടെ ഡാം നിര്‍മാണം കേന്ദ്രം സൂഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നു കൃഷ്ണ വ്യക്തമാക്കി. ചൈനയുമായ വിഷയം ചര്‍ച്ച ചെയ്തെന്നും കൂടുതല്‍ ജലം സംഭരിക്കുകയോ നദി വഴി തിരിച്ചുവിടുകയോ ചെയ്യുന്നില്ലെന്നു അവര്‍ അറിയിച്ചതായി അദ്ദേഹം വ്യക്തമാക്കി.
ഇവിടെ ജലവൈദ്യുത പദ്ധതിയാണു നടപ്പിലാക്കുന്നത്. ബ്രഹ്മപുത്ര നദി ടിബറ്റിലൂടെയാണ് ഇന്ത്യയിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: