അബുദാബി: വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ല്യു.എം.സി) അബുദാബി പ്രോവിന്‍സ് വാര്‍ഷിക പൊതുയോഗവും കമ്മിറ്റി തിരഞ്ഞെടുപ്പും നടന്നു. അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് ശരത്ചന്ദ്രന് നായര്‍ അധ്യക്ഷത വഹിച്ചു.
മാധ്യമപ്രവര്‍ത്തകനും ഡബ്ല്യു.എം.സി ദുബായ് പ്രോവിന്‍സ് ഉപദേശക സമിതി അംഗവുമായ ഐസക് പട്ടാണി പറമ്പില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ചെയര്മാന് പോള്‍ വടശ്ശേരി, ഗ്ലോബല്‍ പ്രസിഡന്റ് ജോണി കുരുവിള, ഗ്ലോബല്‍ ട്രഷറര്‍ മൈക്കിള്‍ സ്റ്റീഫന്‍, മിഡില്‍ ഈസ്റ്റ് സെക്രട്ടറി ജെ.എം.അബ്ദുള്‍ റഹീം തുടങ്ങിയവര്‍ സംബന്ധിച്ചു.
കൂടുതല്‍ സജീവമായി പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നതിനും ഭാവിപരിപാടികള്‍ വിപുലീകരിക്കുന്നതിനും വേണ്ടിയുള്ള നിര്‍ദ്ദേശങ്ങളും ചര്‍ച്ചയും നടന്നു.
തുടര്‍ന്ന് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
ജോണ്‍ സാമുവല്‍ ( പ്രസിഡന്റ്),
പോള്‍ വടശ്ശേരി ( ചെയര്മാന്),
എ. എം. ബഷീര്‍, റാണി സ്റ്റാലിന് ( വൈസ് പ്രസിഡണ്ടുമാര്‍),
ജോണ്‍ പി. വര്‍ഗീസ്, ശൈലജ ശരത് ( വൈസ് ചെയര്മാന്),
മാക്സി മാത്യു ( ജനറല്‍ സിക്രട്ടറി) , ഷേളി തോമസ്, സുകുമാരന്‍ നായര്‍ ( ജോയിന്റ് സിക്രട്ടറിമാര്‍), ഹെര്‍മന്‍ ഡാനിയേല്‍ (ട്രഷറര്‍), പി. എം. അബ്ദുല്‍ റഹിമാന്‍ (മീഡിയാ കോഡിനേറ്റര്‍), പ്രോമിത്യുസ് ജോര്‍ജ് (നൊമിനേഷന്സ്), ശാന്താ പോള്‍ (വനിതാ വിഭാഗം) അനിതാ മാക്സി (യുവജന വിഭാഗം) എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.
പള്ളിക്കല്‍ ശുജാഹി, ഫ്രാന്‍സിസ് ക്ലീറ്റസ്, ശരത്ചന്ദ്രന് നായര്‍, ഡോ.രാജാ ബാലകൃഷ്ണന്, സാംജി, ലീനാ തോമസ് എന്നിവര്‍ അഡൈ്വസറി ബോര്‍ഡ് അംഗങ്ങള്‍ ആയി.
കൂടാതെ ഉഷാ ജയരാജ്, ഷൈനി ജോണ്‍, ഷാനവാസ്, മണിലാല്‍, രാജന്, റഫീഖ്, വി.ജെ.തോമസ്, വിജയ രാഘവന്, ചെറിയാന് വര്‍ഗീസ്, ദിലീപ് കുമാര്‍, ബേബി മൈക്കിള്‍ തുടങ്ങിയവര്‍ കമ്മിറ്റിയിലെ എക്സിക്യൂട്ടീവ് അംഗങ്ങള്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു.
ജനറല്‍ സെക്രട്ടറി മാക്സി മാത്യു സ്വാഗതം ആശംസിച്ചു. ഗ്ലോബല്‍ ട്രഷറര്‍ മൈക്കിള്‍ സ്റ്റീഫന്‍ റിട്ടേണിംഗ് ഓഫീസര്‍ ആയി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഹെര്‍മന്‍ ഡാനിയേല്‍ നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: