തൃശൂര്‍: ഭീകരവാദികളുടേയും വിഘടന വാദികളുടേയും മനുഷ്യാവകാശമാണ് തങ്ങള്‍ക്ക് ഏറ്റവും വലുതെന്ന് പറയുന്ന സാംസ്കാരിക നായകരുടെ ഭീകരതയെ കരുതിയിരിക്കണമെന്ന് ഭാരതീയ വിചാരകേന്ദ്രം മുന്നറിയിപ്പ് നല്കി.
കശ്മീര്‍ വിഘടനവാദികളെ ന്യായീകരിച്ചും ഭാരതസൈന്യത്തിനെതിരെ മുദ്രാവാക്യം വിളിച്ചും ചിലര്‍ നടത്തിയ പ്രകടനത്തെ കെ.വേണു അഭിസംബോധന ചെയ്തതും ഇവരുടെ മുഖംമൂടി പിച്ചിച്ചീന്തിയിരിക്കുകയാണ്.
ഈ സാംസ്കാരികനായകരുടെ കൂറ് എങ്ങോട്ടാണെന്ന് വ്യക്തമായിരിക്കുന്നു. ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഇത്തരക്കാരെ ജനങ്ങള്‍ തിരിച്ചറിയുകയും കരുതിയിരിക്കുകയും വേണമെന്ന് വിചാരകേന്ദ്രം അഭിപ്രായപ്പെട്ടു. ഭീകരവാദികളെ ശിക്ഷിക്കാന്‍ രാജ്യത്ത് നിയമമുണ്ട്. അതേസമയം ഭീകരരെ സഹായിക്കുന്നവരെയും ന്യായീകരിക്കുന്നവരെയും ശിക്ഷിക്കാന്‍ നിയമമില്ലാത്തതാണ് ഇക്കൂട്ടര്‍ അവസരമാക്കുന്നത്.
കല്ലേറ് കൊള്ളുന്ന ഭാരതപട്ടാളത്തോട് തോന്നാത്ത മനുഷ്യത്വമാണ് ഐഎസ് പതാകയേന്തി പാകിസ്ഥാന് ജയ് വിളിക്കുന്ന വിഘടനവാദികളോട് സെബാസ്റ്റ്യന്പോളിനും വേണുവിനും തോന്നുന്നതെങ്കില്‍ അവരുടെ കയ്യില്‍ ആയുധങ്ങളില്ല എന്ന വ്യത്യാസം മാത്രമെയുള്ളു. അതാണിവരെ മറ്റു ഭീകരരില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. യോഗത്തില്‍ ജില്ലാപ്രസിഡണ്ട് മുരളീധരന്‍നായര്‍ അദ്ധ്യക്ഷത വഹിച്ചു. പി.മുകേഷ്, ഷാജിവരവൂര്‍, രാജേഷ്കുമാര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: