മണപ്പുറം ഫൗണ്ടേഷന്റെ ജനരക്ഷ സൗജന്യ ആരോഗ്യ
ഇന്‍ഷൂറന്‍സ് പദ്ധതി ധനസഹായവിതരണം
കൈപ്പമംഗലത്ത് ഇ. ടി. ടൈസണ്‍ എംഎല്‍എ നിര്‍വഹിക്കുന്നു
തൃശൂര്‍: മണപ്പുറം ഫൗണ്ടേഷന്റെ ജനരക്ഷ സൗജന്യ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് ചികിത്സാ ധനസഹായവിതരണം നടന്നു. 16 ലക്ഷം രൂപയുടെ സഹായവിതരണം ഇ.ടി. ടൈസണ്‍ എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി.സുരേഷ്ബാബു അദ്ധ്യക്ഷത വഹിച്ചു.
ജില്ലയിലെ ഏഴ് തീരദേശ പഞ്ചായത്തുകളിലെ ഒരുലക്ഷത്തോളം ബിപിഎല്‍ കുടുംബങ്ങള്‍ക്കാണ് ഫൗണ്ടഷന് ഇന്‍ഷൂറന്‍സ് നല്‍കുന്നത്.
ഇതിനകം പന്ത്രണ്ട് കോടി രൂപ ചികിത്സ ധനസഹായമായി നല്‍കിക്കഴിഞ്ഞെന്ന് മാനേജിങ്ങ് ട്രസ്റ്റി പി.പി. നന്ദകുമാര്‍ അറിയിച്ചു.
ഓറിയന്റല്‍ ഇന്‍ഷൂറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഫൗണ്ടേഷന് സെക്രട്ടറി എന്‍.ആര്.ബാഹുലേയന്, ട്രസ്റ്റി സൂരജ് നന്ദന്, ഡോ. ഷിബു ശങ്കരന്, സനോജ് ഹെര്‍ബര്‍ട്ട് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: