വടക്കാഞ്ചേരി: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തളി പാറപ്പുറം പാറത്തശ്ശേരി രതീഷ് ഭാര്യ മായ (27) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മായയെ പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭര്‍തൃപീഡനത്തെത്തുടര്‍ന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പറയപ്പെടുന്നു. വടക്കാഞ്ചേരി എങ്കക്കാട്, കൊടലാടിക്കാവ് ക്ഷേത്രത്തിന് സമീപം കുന്നത്തുപറമ്പില്‍ മായയുടെ മാതാപിതാക്കള്‍ വളരെ ചെറുപ്രായത്തില്‍ തന്നെ മരിച്ചിരുന്നു. ഏകസഹോദരനോടൊപ്പം താമസിച്ചിരുന്ന മായയെ കുടുംബശ്രീ അംഗങ്ങളും നാട്ടുകാരും ശ്രമിച്ചാണ് നാലുവര്‍ഷം മുമ്പ് രതീഷിന് വിവാഹം കഴിച്ചുകൊടുത്തത്. കെട്ടിടനിര്‍മാണതൊഴിലാളിയായ രതീഷ് ഭാര്യയെ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന് പറയുന്നു. മകള്‍ തേജസ്വി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: