വെള്ളമുണ്ട : വെള്ളമുണ്ട ഗവ. ഹൈസ്ക്കൂള് ഗ്രൗണ്ട് മണ്ണിട്ട് നികത്തിയതില്‍ പ്രതിഷേധിച്ച് ഗ്രൗണ്ട് സംരക്ഷണ സമിതി പ്രക്ഷോഭം നടത്തും. വിജിലന്‍സ് അന്വേഷണം ഉള്‍പ്പെടെ കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന് സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വിസ്തീര്ണംകൊണ്ടും ഗുണമേന്മകൊണ്ടും ജില്ലയിലെ പ്രധാന ഗ്രൗണ്ടുകളിലൊന്നായ വെള്ളമുണ്ട ഗവ. ഹൈസ്ക്കൂള് ഗ്രൗണ്ട്. ചില നിക്ഷിപ്ത താല്പര്യക്കാരുടെ ഇടപെടലും സ്ക്കൂള് അധികൃതരുടെ പിന്തുണയോടെ ഭൂമാഫിയ സ്വകാര്യവ്യക്തിയുടെ ലാഭത്തിനു വേണ്ടി മണ്ണ് നിക്ഷേപിച്ച് മൈതാനത്തെ ഉപയോഗ ശൂന്യമാക്കിയിരിക്കുകയാണ്. പാര്‍ശ്വഭിത്തികള്‍ നിര്‍മ്മിക്കാതെ രണ്ട് മീറ്ററിലധികം മണ്ണ് നിക്ഷേപിച്ചതിനാല്‍ വര്‍ഷകാലമായതോടെ മണ്ണ് സമീപത്തെ പാടശേഖരണങ്ങളിലേക്ക് ഒലിച്ചിറങ്ങുകയാണ്. ഭൂമാഫിയയും അധികൃതരും ചേര്‍ന്നുള്ള ഒത്തു കളിക്ക് പിന്നില്‍ സാമ്പത്തിക തിരിമറിയാണെന്ന് സംശയിക്കുന്നു. ആദ്യഘട്ട പ്രക്ഷോഭത്തിന്റെ ഭാഗമായി 27ന് വൈകിട്ട് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ മംഗലശ്ശേരി നാരായണന്, കെ. റഫീഖ്, ടി. അസീസ്, എം. നാരായണന്, എ. സലീം തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: