കാസര്‍കോട്: ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷനിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സമ്മതിദായകരുടെ നടുവിരലില്‍ മഷി അടയാളം രേഖപ്പെടുത്തും. മെയ് 16 ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സമ്മതിദായകരുടെ ഇടത് കയ്യിലെ ചൂണ്ടുവിരലിന് പതിച്ച മഷി അടയാളം മാഞ്ഞിട്ടില്ലാത്ത സാഹചര്യത്തിലാണ് ഇത്തവണ ഇടതു കയ്യുടെ നടുവിരലില്‍ മഷി അടയാളം രേഖപ്പെടുത്തുന്നത്. ഇടതു കയ്യിലെ നടുവിരല്‍ ഇല്ലാത്ത സാഹചര്യത്തില്‍ മോതിര വിരലിലോ അതുമില്ലെങ്കില്‍ ചെറുവിരലിലോ അതുമില്ലെങ്കില്‍ തളളവിരലിലോ ആയിരിക്കും മഷി അടയാളം രേഖപ്പെടുത്തുക. ഇടതു കൈ ഇല്ലാത്ത സന്ദര്‍ഭത്തില്‍ വലതു കയ്യിലെ ചൂണ്ടുവിരലിലോ അതുമില്ലാത്ത സാഹചര്യത്തില്‍ വലതു കയ്യിലെ മറ്റേതെങ്കിലും വിരലിലോ ആയിരിക്കും മഷി രേഖപ്പെടുത്തുക. ഇരു കൈകളിലും വിരലില്ലാത്ത സാഹചര്യമാണെങ്കില്‍ ഏതെങ്കിലും കയ്യുടെ അഗ്രത്തായിരിക്കും മഷി അടയാളം രേഖപ്പെടുത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: